എന്റെ അമ്മക്ക് ഒരുമ്മ...
1244588
Wednesday, November 30, 2022 11:12 PM IST
അഞ്ചല്‍: വീട്ടിലെ പ്രാരാബ്ദങ്ങള്‍ പലപ്പോഴും തളര്‍ത്തിയിട്ടുണ്ടെങ്കിലും മത്സരത്തില്‍ തോല്ക്കാന് ലക്ഷ്മി തയാറല്ല. അതിന് സംസ്ഥാനതലമെന്നോ ജില്ലയൊന്നോ വ്യത്യാസമില്ല.
ഇത്തവണയും മിമിക്രിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചിതറ എസ്എന്‍ ഹയര്‍സെക്കൻഡറി സ്കൂളിന് അഭിമാനഭായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. കഴിഞ്ഞ തവണ കാസര്‍ഗോഡ് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും ലക്ഷ്മി ഒന്നാമതെത്തിയിരുന്നു.
കടയില്‍ ജോലിയ്ക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അമ്മ ഷീജ ലക്മിയെ കലകള്‍ അഭ്യസിപ്പിക്കുന്നത്. എട്ട് വര്‍ഷം മുമ്പ് അച്ഛന് ബാലു മരണപ്പെട്ടു. മിമിക്രിക്ക് പുറമേ നാടന്‍പാട്ട്, കഥ, കവിത, മോണോ ആക്ട് തുടങ്ങിയവയിലും മിന്നുംതാരമാണ് ഈ മിടുമിടുക്കി.