റവന്യു ജില്ലാ സ്കൂൾ കലോത്സവം
Wednesday, November 30, 2022 11:12 PM IST
ഓ​ട്ട​ൻ​തു​ള്ള​ലി​ൽ പ്ര​തി​യോ​ഗി​ക​ൾ
ഇ​ല്ലാ​തെ ദേ​വ​വൃ​ത​ൻ

അ​ഞ്ച​ൽ : ക​ലോ​ത്സ​വ വേ​ദി​യി​ൽ ഇ​ന്ന​ലെ അ​ര​ങ്ങേ​റി​യ എ​ച്ച്എ​സ് വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളു​ടെ ഓ​ട്ട​ൻ​തു​ള്ള​ലി​ൽ പ​ന​യ​നാ​ർ​കാ​വ് സ​ർ​ദാ​ർ പ​ട്ടേ​ൽ മെ​മോ​റി​യ​ൽ എ​ച്ച്എ​സി​ലെ ദേ​വ​വൃ​ത​ൻ ഒ​ന്നാ​മ​നാ​യി.
പാ​ണ്ഡ​വ​രു​ടെ വ​ന​വാ​സ​കാ​ല​ത്ത് ഇ​വ​രു​ടെ ദു​രി​ത ജീ​വി​തം ക​ണ്ട് ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യ ദു​ര്യോ​ധ​നാ​ദിക​ൾ വ​ഴി മ​ധ്യേ ക​ണ്ട ചി​ത്ര​സേ​ന​ൻ എ​ന്ന ഗ​ന്ധ​ർ​വ​നു​മാ​യി ഉ​ള്ള ഏ​റ്റു​മു​ട്ട​ൽ രം​ഗ​ത്ത് അ​വ​ത​രി​പ്പി​ച്ചാ​ണ് ഈ ​ക​ലാ​കാ​ര​ൻ കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്ന​ത്.
ഭാ​ഗ​വ​ത​ത്തി​ലെ ഘോ​ഷ​യാ​ത്ര​യി​ലെ ഈ ​ക​ഥാ​സാ​രം ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച് മ​റ്റ് മ​ത്സ​രാ​ർ​ഥി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് ഈ ​എ​ട്ടാം ക്ലാ​സു​കാ​ര​ൻ വി​ജ​യ​കി​രീ​ടം ചൂ​ടി​യ​ത്. അ​മ്പ​ല​പ്പു​ഴ സു​രേ​ഷ് വ​ർ​മയാ​ണ് ഗു​രു.