വിലവർധന; കോൺഗ്രസ് ധർണ നടത്തി
1244300
Tuesday, November 29, 2022 11:01 PM IST
കുണ്ടറ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കൂട്ടാക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെ കോൺഗ്രസ് കേരളപുരം മണ്ഡലം കമ്മിറ്റി ധർണ നടത്തി.
കേരളപുരം ജംഗ്ഷനിൽ നടന്ന ധർണ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി നിസാമുദീൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കായി ക്കര നവാബ്, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പെരിനാട് മുരളി, കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ബാബുരാജൻ, പഞ്ചായത്ത് അംഗങ്ങളായ ജോൺ കുമാർ, വി. നൗഫൽ, പ്രസന്ന പയസ്, ബി. ജ്യോതിർ നിവാസ്, രാജു ഡി.പണിക്കർ, കൊല്ലം കാവിൽ ജയശീലൻ, ശ്രീനിവാസൻ, ഷറഫ് കുണ്ടറ എന്നിവർ പ്രസംഗിച്ചു.