ട്രെയിന്‍ തട്ടി യുവാവിന് ഗുരുതര പരിക്ക്
1244294
Tuesday, November 29, 2022 11:00 PM IST
ചാത്തിനാംകുളം: ട്രെയിന്‍ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ടച്ചിറ ചാത്തിനാംകുളം റോഡില്‍ ചാത്തിനാംകുളം റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു സംഭവം. കരിക്കോട് പഴയ ബസ് സ്റ്റാന്‍ഡ് സ്വദേശി സുമേഷിനാണ് പരിക്കേറ്റത്. ചൊവാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. ട്രാക്കിന് സമീപത്തുകൂടെ നടന്നുപോയ സുമേഷിനെ എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന്് പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെല്‍ഡിങ് ജോലിക്കാരനാണ് സുമേഷ്.
റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടു
കൊല്ലം: ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (1 എന്‍. സി. എ-ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍-304/2017), എല്‍.പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (1 എന്‍.സി.എ-എസ്സ്.റ്റി) (കാറ്റഗറി നമ്പര്‍-302/2017) തസ്തികകളുടെ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടതായി പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.