മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക സഹായം; യുവാവ് പിടിയില്‍
1244293
Tuesday, November 29, 2022 11:00 PM IST
കിഴക്കേ കല്ലട : മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ജില്ലയില്‍ വിപണനം നടത്തുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. കൊറ്റംകര കരിക്കോട് ടികെഎം കോളേജ് ഉത്രാടം വീട്ടില്‍ നിന്നും ചന്ദനത്തോപ്പ് ചാത്തിനാകുളം വിഷ്ണു ഭവനം വീട്ടില്‍ താമസിക്കുന്ന വിമല്‍ (24) ആണ് അറസ്റ്റിലായത്.
കിഴക്കേ കല്ലട പോലീസ് സ്റ്റേഷന് പരിധിയില്‍ എംഡിഎംഎ യുമായി ഈ മാസം ആദ്യം പിടിയിലായ മണ്ട്രോത്തുരുത്ത് സ്വദേശിയായ അര്ജുന് രാജിന്റെ മയക്കുമരുന്ന് കടത്തിലെ പങ്കാളിയാണ് വിമല്‍.ഏറെ നാളായി അര്ജുന് രാജിന്റെ മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരുന്ന മയക്കുമരുന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അര്‍ജുനുമായി ചേര്‍ന്ന് വിപണനം നടത്തി വരികകയുമായിരുന്നു.
എന്‍ഡിപിഎസ് വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.പ്രതിക്ക് കേരളത്തിനകത്തും പുറത്തും ഉള്ള മയക്കുമരുന്ന് ബന്ധങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ശാസ്താംകോട്ട ഡിവൈഎസ്പിഎസ്.ഷെരീഫ് പറഞ്ഞു. കിഴക്കേ കല്ലട എസ്ഐ അനീഷ്.ബി, എഎസ്ഐ ബിന്ദു ലാല്‍, ശൂരനാട് എഎസ്ഐ ഹരി, കിഴക്കേ കല്ലട സിപിഒമാരായ രാഹുല്‍, സുരേഷ് ബാബു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.