ആയുർവേദ മെഡിക്കൽ ക്യാമ്പും പച്ചക്കറി വിത്ത് വിതരണവും
1244068
Monday, November 28, 2022 11:21 PM IST
കൊല്ലം: മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പച്ചക്കറി തൈ വിത്ത് വിതരണവും ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബൈജു ജൂലിയാൻ ഉദ്ഘാടനം ചെയ്തു.
കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ആർബി നായർ അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരിയും മുൻ ജയിൽ ഡിഐജിയുമായ ബി.പ്രദീപ്, സംസ്ഥാന സെക്രട്ടറി കെന്നത് ഗോമസ്, ആയുർവേദ ഡോക്ടർമാരായ ഷിബു ഭാസ്കർ, പ്രിയങ്ക, എസ്. കുമാർ എന്നിവർ പ്രസംഗിച്ചു.