സ്കൂൾ കോന്പൗണ്ട് വൃത്തിയാക്കി പൂർവ വിദ്യാർഥികൾ
1227592
Wednesday, October 5, 2022 11:18 PM IST
ചവറ : ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ചു ചവറ മുക്കുത്തോട് പൂർവ വിദ്യാർഥി കൂട്ടായ്മ യുടെ നേതൃത്വത്തിൽ മുക്കുത്തോട് യൂപി എസ് സ്കൂളിന്റെ ഗ്രൗണ്ട് വൃത്തിയാക്കി നൽകി .
ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ സരോജിനി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് സജീവൻ അധ്യക്ഷനായി. സെക്രട്ടറി അശോകൻ, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിൻസി റീന തോമസ്, പി ടി എ പ്രസിഡന്റ് ഹരീഷ് , കൂട്ടായ്മ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
കോടിയേരി ബാലകൃഷ്ണൻ
അനുസ്മരണം നടത്തി
കൊല്ലം : കോൺഗ്രസ് (എസ് ) ജില്ലാ കമ്മിറ്റി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് വേങ്ങയിൽ ഷംസുദീന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ. എസ്. വിജയൻ, മണിലാൽ, തോമസ് പത്തനാപുരം, ചന്ദ്രഹാസൻ കൊട്ടാരക്കര, ആദർശ് വി. ജെ, അപ്സൽ. ജി. ഖാൻ, അബ്ദുൽ റഹിം, അഞ്ചാലുമൂട് മണിയമ്മ, കുരീപ്പുഴ ഏലിയാസ്, അലക്സ് നെപ്പോളിയൻ, ഗീത സെൻ, കൊല്ലം അലക്സാണ്ടർ, ഇരവിപുരം സോണി, ബിന്നു ഇരവിപുരം, ഏലിയാമ്മ, ബാബു രാമൻകുളങ്ങര, കൊച്ചുനട രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.