ആയിരവില്ലി പാറ സംരക്ഷണ സമരം: റോഡ് ഉപരോധിച്ചു
1227303
Monday, October 3, 2022 11:10 PM IST
ചെറിയവെളിനല്ലൂർ: ആയിരവില്ലി പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സത്യാഗ്രഹ സമരം നൂറ്റി പതിനൊന്നു ദിവസം പിന്നിട്ട ഇന്നലെ ആയൂർ ഇത്തിക്കര റോഡു ചെറിയവെളിനല്ലൂരിൽ ഉപരോധിച്ചുകൊണ്ടു സമരം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു.
രാവിലെ 10 മുതൽ 10.30 വരെ നടന്ന ഉപരോധ സമരം ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്തു. ജെയിംസ്.എൻ.ചാക്കോ,സലാഹുദീൻ, ബദറുദീൻ, മുഹമ്മദ് റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. ഉപരോധത്തിൽ പങ്കെടുത്തവരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.സത്യാഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു.
പി.ആർ.സന്തോഷ്,മുഹമ്മദ് റഷീദ്,ആദർശ് ഭാർഗവൻ,വാളിയോട് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.