നേതൃസംഗമം നടത്തി
1227302
Monday, October 3, 2022 11:10 PM IST
പുനലൂർ: ദേശീയ കർഷക ഫെഡറേഷൻ തെക്കൻ മേഖല നേതൃസംഗമം നടത്തി. കാർഷിക മേഖല നേരിടുന്ന വിലത്തകർച്ച ,നെല്ലിന്റെ താങ്ങുവില സംബന്ധിച്ച വിഷയങ്ങൾ, നാളികേര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ചർച്ച ചെയ്തു. കൊല്ലം ആയുർ ഫൊറോനാ വികാരി ഫാ.മാത്യു അഞ്ചിൽ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ടോണി .ജെ.കോയിത്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോർജ് മുല്ലക്കര വിഷയാവതരണം നടത്തി. ഷെറി.സി.മാത്യു, വി.എം.ജോർജ്, പി.ജെ.ചെറിയാൻ, ഗോപകുമാർ, മനോജ്, ജോൺ ഏണേക്കാട്ട് എന്നിവർ ചർച്ചകൾക്ക് നേതൃത്യം നൽകി.
തിരുവനന്തപുരം ,കൊല്ലം ,ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
തിെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി
കൊല്ലം: ജില്ലയില്‍ സഹകരണ ബാങ്കിലെ ക്ലാര്‍ക്ക്/കാഷ്യര്‍ (ഭാഗം രണ്ട്- സൊസൈറ്റി ക്വാട്ട) (ഒന്ന് എന്‍സിഎ എല്‍സി/ എ.ഐ-കാറ്റഗറി നമ്പര്‍. 587/2021) തസ്തികയിലേക്ക് ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായവര്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.