സൈക്കിൾ ക്ലബ് ഉദ്ഘാടനം ചെയ്തു
1227021
Sunday, October 2, 2022 11:23 PM IST
ചവറ: ചവറ വൈസ്മെൻ ക്ലബിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും, സൈക്കിൾ ക്ലബ് ഉദ്ഘാടനവും നടന്നു. പന്മന സുന്ദരേശന്റെ അധ്യക്ഷതയിൽ ചവറ ശങ്കരമംഗലം ഗ്രൗണ്ടിൽ നടന്ന ഗാന്ധി അനുസ്മരണം ക്ലബ് പ്രസിഡന്റ് ആൽബർട്ട് ഡിക്രൂസ് ഉദ്ഘാടനം ചെയ്തു.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധി സന്ദേശം ലോകത്തിന് മാതൃകയാണെന്നും ലോകത്ത് ശാന്തിയും സമാധാനവും നിറഞ്ഞ സാഹചര്യം നിലനിർത്താൻ ലോകം മുഴുവൻ ഗാന്ധി സന്ദേശം പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ശശിബാബു ഗാന്ധി ജയന്തി സന്ദേശം നല്കി. മധുരം വിതരണം നടത്തി. ചവറ വൈസ് മെൻ ക്ലബിന്റെ "വ്യായാമം ആരോഗ്യം സന്തോഷം എല്ലാവർക്കും' എന്ന ലക്ഷ്യത്തോടെയുള്ള സൈക്കിൾ ക്ലബ് ഉദ്ഘാടനം റിട്ട. സബ് ഇൻസ്പെക്ടർ എസ്.അശോകൻ ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു
അഡ്വ.അമർപ്രശാന്ത്,ജെറോം നെറ്റോ,ബി.അനിൽകുമാർ,എൻജിനീയർ രാധാകൃഷ്ണൻ, വേണുഗോപാൽ .ഡി. ട്രഷറി ഓഫീസർ, ഈ.ബഷീർകുട്ടി, സേതുമാധവൻ, ട്രഷർ. രാജു അഞ്ജുഷ എന്നിവർ പ്രസംഗിച്ചു.