ബാ​ന​ർ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Saturday, October 1, 2022 11:17 PM IST
കൊ​ട്ടാ​ര​ക്ക​ര: സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ബാ​ന​ർ ജാ​ഥ​യ്ക്ക് കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.​

ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഏ​നാ​ത്ത് പാ​ല​ത്തി​ന് സ​മീ​പം ജാ​ഥ​യെ നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ജം​ഗ്ഷ​നി​ൽ ര​വി ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സി​പി​ഐ നെ​ടു​വ​ത്തൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ജാ​ഥാ ക്യാ​പ്റ്റ​ൻ എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​പി രാ​ജേ​ന്ദ്ര​ൻ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി.​സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സി​പി​ഐ ജി​ല്ലാ​സെ​ക്ര​ട്ട​റി പി.​എ​സ്.സു​പാ​ൽ എം​എ​ൽ​എ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ ആ​ർ രാ​ജേ​ന്ദ്ര​ൻ, എ​ച്ച് രാ​ജീ​വ​ൻ, അ​ഡ്വ എ​സ് വേ​ണു​ഗോ​പാ​ൽ, അ​ഡ്വ ആ​ർ സ​ജി​ലാ​ൽ, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ എ ​മ​ന്മ​ഥ​ൻ നാ​യ​ർ, കെ ​എ​സ് ഇ​ന്ദു ശേ​ഖ​ര​ൻ നാ​യ​ർ, ജി ​ആ​ർ രാ​ജീ​വ​ൻ, ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ എ ​എ​സ് ഷാ​ജി, എം ​നൗ​ഷാ​ദ്, കെ ​സി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്രസം ഗിച്ചു.

സ്വീ​ക​ര​ണ ശേ​ഷം നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ജാ​ഥ​യെ ച​ട​യ​മം​ഗ​ല​ത്ത് എ​ത്തി​ച്ചു.