സൗജന്യ തൊഴില്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു
1226370
Friday, September 30, 2022 11:16 PM IST
കൊല്ലം: കൊട്ടിയം കനറാബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന പേപ്പര്‍ബാഗ് നിര്‍മാണം (10 ദിവസം), ഫാസ്റ്റ്ഫുഡ് സ്റ്റാള്‍ ഉദ്യാമി (10 ദിവസം) എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 45 നും ഇടയില്‍ പ്രായമുള്ള സ്വന്തമായി സംരംഭം തുടങ്ങാന്‍ താല്പര്യമുള്ളവര്ക്ക് അപേക്ഷിക്കാം.
ബിപിഎല്‍ വിഭാഗം, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവയിലുള്ളവര്‍ക്ക് മുന്‍ഗണന. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡയറക്ടര്‍, കനറാബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെഐപി കാമ്പസ്, കൊട്ടിയം പി. ഒ -691571 വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ -0474 2537141.
പുനലൂർ - മൂവാറ്റുപുഴ പാതയിൽ
ഗതാഗതക്കുരുക്ക് രൂക്ഷം
പുനലൂർ: പുനലൂർ - മൂവാറ്റുപുഴ പാതയിൽ നടന്നുവരുന്ന റോഡുനിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. നെല്ലിപ്പള്ളി മുതൽ പുനലൂർ ടി.ബി ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഇതു മൂലം യാത്രക്കാർ വലയുകയാണ്.
സർക്കാർ ഓഫീസുകളിലും മറ്റും എത്തേണ്ടവർ സമയത്ത് എത്താൻ കഴിയാതെ പ്രയാസപ്പെടുന്നു. റോഡിലെ നിർമാണ പ്രവർത്തനങ്ങളും വാഹനങ്ങളുടെ ആധിക്യവും ഗതാഗത സ്തംഭനം സൃഷ്ടിയ്ക്കുന്നു. ജെസിബിയും മറ്റു മെഷീനുകളും റോഡിൽ നിർമാണ പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുന്നു. ഇതിനിടെ ഭാരം കയറ്റിയ വാഹനങ്ങളും മറ്റും ഇതുവഴി കടന്നു പോകുന്നുമുണ്ട്.