എസ് വിപിഎം ഹൈസ്കൂളില്‍ വിവിധ പദ്ധതികള്‍ ഉത്ഘാടനം ചെയ്തു
1226362
Friday, September 30, 2022 11:14 PM IST
ചവറ: വടക്കുംതല പനയന്നാര്‍കാവ് എസ് വിപിഎം ഹൈസ്കൂളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കിയ പോഷക് അഭിയാന് പദ്ധതി ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മികച്ച വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യമുളള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥികളെ പങ്കാളികളാക്കി നടന്ന പോഷകാഹാര പ്രദര്‍ശനം വൈവിദ്ധ്യം കൊണ്ടും പുതുമ കൊണ്ടും ആകര്‍ഷകമായി. വിവിധതരം പോഷകാഹാരങ്ങളും പാനീയങ്ങളും ഉള്‍പ്പെടെ നൂറിലധികം വിഭവങ്ങളാണ് വിദ്യാര്‍ഥികൾ തയാറാക്കി പ്രദര്‍ശിപ്പിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് പോഷകങ്ങളടങ്ങിയ ഭക്ഷണ ഇനങ്ങള്‍ തയ്യാറാക്കുന്നതിനുളള പരിശീലനവും അറിവും പകരുന്ന ബോധവല്‍ക്കരണ പരിപാടിയായി മാറി. ഭക്ഷണ ഇനങ്ങള്‍ തയാറാക്കുന്ന രീതി പരസ്പരം പരിചയപ്പെടുത്തുന്നതിനുമുളള വേദിയായി.
കരുനാഗപ്പളളി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി. റോട്ടറി ക്ലബിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്കിയ സാനിറ്ററി നാപ്കിന് സംസ്കരിക്കുന്നതിനുളള ഇന്‍സിനിറേറ്ററും സ്ഥാപിച്ചു.
പിറ്റിഎ പ്രസിഡന്റ് അന്‍സര്‍.എസ് അധ്യക്ഷനായി .ചടങ്ങില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് അബ്ദുല്‍ ഷുക്കൂര്‍, എഇഒ മിനി, സ്വപ്ന കുഴിത്തടത്തില്‍, ഗോപകുമാര്‍, ഭദ്രന്പിളള, സാം തോമസ്, സജീവ് മാമ്പറ, രാജീവ് മാമ്പറ, സുരേഷ് പാലക്കോട്, മനോജ്, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.