ഗാന്ധി ജയന്തി ആഘോഷം
1226360
Friday, September 30, 2022 11:14 PM IST
പാരിപ്പള്ളി :ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ ജില്ലാതല ഗാന്ധി ജയന്തി ആഘോഷം നാളെ പാരിപ്പള്ളി ജംഗ്ഷനിൽ നടത്തും.
ആഘോഷത്തോടനുബന്ധിച്ച് പെൻസിൽ ഡ്രോയിംഗ് ( ഫ്രീഡം വാൾ), ക്വിസ് മത്സരം, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ ക്കുറിച്ചുള്ള ചരിത്രരചനാ മത്സരം എന്നിവ നടത്തും. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് മത്സരങ്ങൾ.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കുട്ടികൾ നാളെ രാവിലെ എട്ടിന് പാരിപ്പള്ളി ജംഗ്ഷനിൽ പഞ്ചായത്ത് ന്യൂ ഷോപ്പിംഗ് കോംപ്ലക്സിൽ എത്തിച്ചേരണമെന്ന് ഗാന്ധി ദർശൻ സമിതി ചാത്തന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് അറിയിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങ ൾക്കും 9746 101 101 എന്ന നമ്പരിൽ ബന്ധപ്പെണം.