ജനകീയ സദസ് സംഘടിപ്പിച്ചു
Thursday, September 29, 2022 11:24 PM IST
പു​ന​ലു​ർ: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ഡിവൈ​എ​ഫ്​ഐ പു​ന​ലൂ​ർ ഈ​സ്റ്റ് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ക​ല​യ​നാ​ട് കാ​ർ​ഷി​ക വി​പ​ണി അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്തു സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡി. ​ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡന്‍റ് അ​ച്ചു പ്ര​ദീ​പ് അ​ധ്യ​ക്ഷ​നാ​യി.
സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ അ​രു​ൺ കു​മാ​ർ ല​ഹ​രി വി​രു​ദ്ധ ക്ലാ​സു​ക​ൾ ന​യി​ച്ചു. വാ​ള​ക്കോ​ട് ഇ​മാം ഫൈ​സ​ൽ മൗ​ല​വി ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.
വി​ദ്യാ​ർ​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും അ​ട​ക്കം വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ല​ഹ​രി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​ര​ണ​വും ന​ട​ന്നു.
ന​ഗ​ര​സ​ഭ മു​ൻ സ്റ്റാ​ൻ്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്. സ​തേ​ഷ്, ഷാ​ജി​ത സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.