ഭക്ഷ്യസുരക്ഷ ലൈസന്‍സ്/ രജിസ്ട്രേഷന് മേള ഇന്ന്
1226056
Thursday, September 29, 2022 11:24 PM IST
കൊല്ലം: കൊട്ടാരക്കര നിയോജകമണ്ഡല പരിധിയില്‍ ഭക്ഷ്യയോദ്്പാദന, സംസ്കരണ, വിതരണ, വില്‍പ്പന കേന്ദ്രങ്ങള്‍, ഹോട്ടല്‍/റസ്റ്ററന്റുകള്‍, പലചരക്ക്/പച്ചക്കറി വ്യാപാരികള്‍, മത്സ്യ-മാംസ വില്‍പ്പനക്കാര്‍, ക്ഷീരസംഘങ്ങള്‍, കാന്റീനുകള്‍, ഹോസ്റ്റലുകള്‍ അങ്കണവാടികള്‍, തട്ടുകടകള്‍, വീടുകളില്‍ കേക്ക്, ചെറുകടികള്‍ മുതലായവ നിര്‍മിച്ച് വില്പന നടത്തുന്നവര്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന വഴിയോര കച്ചവടക്കാര്‍ എന്നിവര്‍ക്കായി ഇന്ന് രാവിലെ 10 മുതല്‍ കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന് മേള നടത്തും.
സംരംഭകര്‍ ലൈസന്‍സ്/രജിസ്ട്രേഷന് നടത്തണം. ക്യാഷ് ബില്ലുകളില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന് നമ്പര്‍ എന്നിവ രേഖപ്പെടുത്തണമെന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0474 2452782, 8943346531.