ക​ലു​ങ്കു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് അ​ര​ക്കോ​ടി അ​നു​വ​ദി​ച്ചു
Wednesday, September 28, 2022 11:01 PM IST
അ​ഞ്ച​ൽ: ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ത​ക​ർ​ന്ന പ​ഞ്ചാ​യ​ത്ത് ക​ലു​ങ്കു​ക​ൾ പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​തി​ന് വേ​ണ്ടി ഇ​ട​മു​ള​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന് അ​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി പി.​എ​സ് സു​പാ​ൽ എംഎ​ൽ​എ അ​റി​യി​ച്ചു. മ​തു​ര​പ്പാ-വ​യ​യ്ക്ക​ൽ, അ​സു​ര​മം​ഗ​ലം-​കൈ​പ്പ​ള്ളി എ​ന്നീ റോ​ഡു​ക​ളി​ലെ ഒ​രോ ക​ലു​ങ്കു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം, പാ​ർ​ശ്വ​ഭി​ത്തി, ഓ​ട എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് ഇ​രു​പ​ത്തി അ​ഞ്ച് ല​ക്ഷം രൂ​പാ വീ​തം അ​നു​വ​ദി​ച്ച​ത്. സാ​ങ്കേ​തി​കാ​നു​മ​തി​ക​ൾ ല​ഭ്യ​മാ​യാ​ലു​ട​ൻ ത​ന്നെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ല്‍​എ ഓ​ഫീ​സ് അ​റി​യി​ച്ചു.