ആര്യങ്കാവില്‍ കണക്കില്‍പ്പെടാത്ത 27 ലക്ഷവുമായി യുവാവ് പിടിയില്‍
1225639
Wednesday, September 28, 2022 11:00 PM IST
ആര്യങ്കാവ് : ആര്യങ്കാവില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 27 ലക്ഷം രൂപ പിടികൂടി. സംഭവത്തില്‍ ഒരാളെ എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. തമിഴനാട് കടയനെല്ലൂര്‍ സ്വദേശി മുഹമദ് അക്രം ആണ് പിടിയിലായത്.
ഇന്നലെ രാവിലെ ഏഴരയോടെ വാഹന പരിശോധനക്കിടെ ആര്യങ്കാവ് എക്സൈസ് അധികൃതരാണ് തെങ്കാശിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തുകയുമായി യുവാവിനെ പിടികൂടിയത്. പരിശോധന വേളയില്‍ പിടികൂടിയ തുകയുടെ ഉറവിടം വ്യക്തമാക്കാന്‍ മുഹമദ് അക്രം തയാറാകതിരുന്നതോടെയാണ് ഇയാളെ എക്സൈസ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത്.
പഴയ സ്വര്‍ണം വാങ്ങാനായി കൊണ്ടുവന്ന തുകയാണ് ഇതെന്ന് പിടിയിലായ അക്രം പറഞ്ഞു. പക്ഷെ അധികൃതര്‍ ഇത് വിശ്വസിച്ചിട്ടില്ല. പിടികൂടിയ തുകയ്ക്ക് ആവശ്യമായ രേഖകള്‍ ഇല്ലെന്ന് മാത്രമല്ല മുഹമദ് അക്രം എന്നയാളുടെ തിരിച്ചറിയല്‍ രേഖകള്‍ പോലും ഉണ്ടായിരുന്നില്ല.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച ഉത്തരവ് ഇറങ്ങി മണിക്കൂറുകള്‍ക്കകം അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഇത്രവലിയ തുക പിടികൂടിയതില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനാല്‍ തന്നെ കേസ് പിന്നീട് പോലീസിന് കൈമാറി. ഇഡി അടക്കമുള്ള അധികൃതര്‍ക്കും വിവരം കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉന്നത പോലീസ് അധികൃതരുടെ നേതൃത്വത്തില്‍ പിടിയിലായ മുഹമദ് അക്രമിനെ ചോദ്യം ചെയ്തുവരികയാണ്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.സി ഗിരീഷ്, പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സൂരജ്, അഫ് സല് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്