കേരളാ കോൺഗ്രസ് (എം) സമരം സംഘടിപ്പിച്ചു
1225635
Wednesday, September 28, 2022 10:59 PM IST
കൊല്ലം: അക്രമകാരികളായ തെരുവ് നായ ശല്യത്തിന് പരിഹാരം കാണുന്നതിന് ത്രിതല പഞ്ചായത്തുകൾ മുന്നിട്ടിറങ്ങണമെന്നും, കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ കോൺഗ്രസ് (എം) മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശാന്തലയം സുരേഷ് അധ്യക്ഷനായിരുന്നു.
ദളിത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, കേരളാ കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസ് മത്തായി, അബ്ദുൽ സലാം അൽ ഹാന, നിയോജക മണ്ഡലം പ്രസിഡന്റ് ഷാനവാസ് കുറ്റിയിൽ, സജിത്ത് കോട്ടവിള, കോട്ടൂർ നൗഷാദ്, അശ്വനികുമാർ, ഇ.എം കുഞ്ഞുമോൻ, ഇടവനശേരി ശ്രീകുമാർ, ഏ.ജി അനിത, സനൽ കിടങ്ങിൽ, ടൈറ്റസ് ശുരനാട്, വറുവിൽ ഷാജി, ജയന്തി ശ്രീകുമാർ, സജീന ബീഗം, ബിന്ദു ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
പുത്തൻ ചന്തയിൽ നിന്നും ആരംഭിച്ച മാർച്ചിന് തോപ്പിൽ നിസാർ, കെ.അരവിന്ദാക്ഷൻ പിള്ള, ബാബു മൈനാഗപ്പള്ളി, മാധവൻ പിള്ള , സാമൂവൽകുട്ടി, രാധാകൃഷ്ണ കുറുപ്പ്, റ്റി.കമലൻ തുടങ്ങിയവർ നേതൃത്വം നൽകി.