അ​മ്മാ​വ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച മ​രു​മ​ക​ൻ പോലീസ് പിടിയി​ൽ
Tuesday, September 27, 2022 11:07 PM IST
അ​ഞ്ച​ൽ: കു​ടും​ബ ക​ല​ഹം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മാ​തൃ സ​ഹോ​ദ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ടി​ക്കാ​ട് മൈ​ലോ​ട്ട് കോ​ണം ല​ക്ഷം​വീ​ട്ടി​ൽ ന​ജീം (37) ആ​ണ് അ​ഞ്ച​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​ഞ്ച​ലി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന റ​ഹീ (53) മി​നാ​ണ് കു​ത്തേ​റ്റ​ത്ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ന​ജീ​മും റ​ഹീ​മും കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ പ​റ്റി നേ​ര​ത്തേ വാ​ക്കേ​റ്റമു​ണ്ടാ​യി​രു​ന്നു. ഇ​ത് ഒ​ത്തു തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ് റ​ഹീം മൈ​ലോ​ട്ടു കോ​ണ​ത്തെ വീ​ട്ടി​ലെ​ത്തി​യ​ത്.
ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​നെ​ത്തു​ട​ർ​ന്ന് ന​ജീം ക​ത്തി​യെ​ടു​ത്ത് റ​ഹീ​മി​നെ കു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ചെ​റു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ റ​ഹീ​മി​ന്‍റെ കൈ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബ​ഹ​ളം​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ റ​ഹീ​മി​നെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഞ്ച​ൽ സ​ര്‍​ക്കി​ള്‍ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി ഗോ​പ​കു​മാ​ർ, എ​സ്.​ഐ മാ​രാ​യ റാ​ഫി, നി​സാ​ർ, എ​എ​സ്​ഐ അ​ജി​ത് ലാ​ൽ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ അ​നി​ൽ, ചെ​റി​യാ​ൻ, ബി​നു വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാൻഡ് ചെ​യ്തു.