കും​ഭ​ാവു​രു​ട്ടി​യി​ൽ മ​ല​വെ​ള്ള​പാ​ച്ചിലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ ആ​ദ​രി​ച്ചു
Wednesday, August 17, 2022 11:04 PM IST
തെന്മല: അ​ച്ച​ൻ​കോ​വി​ൽ കും​ഭാ​വു​രു​ട്ടി ജ​ല​പാ​ത​ത്തി​ൽ ജൂ​ലൈ 31 ന് പെ​ട്ടെ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ജീ​വ​ൻ​പ​ണ​യം വെ​ച്ച് 44 ഓ​ളം പേ​രു​ടെ ജീ​വ​ൻ​ര​ക്ഷി​ച്ച നാ​ട്ടു​കാ​രെ​യും ഗൈ​ഡു​ക​ളെ​യും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും കേ​ര​ളാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.
മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നീ​ണ്ട മൂ​ന്ന് മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്.

ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മ​ധൈ​ര്യ​വും അ​ർ​പ്പ​ണ​ബോ​ധ​വും ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണ് ഒ​രു വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. നാ​ട്ടു​ക​രെ​യും ഗൈ​ഡു​ക​ളെ​യും പൊ​തു​യോ​ഗ​ത്തി​ലും വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി​യും ആ​ദ​രി​ച്ചു.

അ​ച്ച​ൻ​കോ​വി​ലി​ലെ യു​വാ​ക്ക​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​വ​ർ​ത്ത​നം കേ​ര​ള​ത്തി​ന് മു​ഴു​വ​ൻ മാ​തൃ​ക​യാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​നി​താ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗീ​താ സു​കു​നാ​ഥ് അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെടി​യുസി ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ പി​ള്ള, ബി​നു ശി​വ​പ്ര​സാ​ദ്, ശ​ര​ൺ ശ​ശി, എംഎസ് രാ​ധാ​കൃ​ഷ്ണ​ൻ, ശ്രീ​രാ​ജ്, സു​നി​ൽ രാ​ജ​ൻ, മോ​ളി സു​രേ​ഷ് , യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സം​ഗീ​ത് എ​സ് നാ​ഥ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.