ശാ​ര​ദം പ്ര​കാ​ശ​നം ചെ​യ്തു
Saturday, August 13, 2022 11:29 PM IST
കൊ​ല്ലം‍: ശാ​ര​ദാ ചൂ​ളൂ​രി​ന്‍റെ സ​മ്പൂ​ര്‍​ണ ക​ഥ​ക​ളു​ടെ സ​മാ​ഹാ​രം ശാ​ര​ദം പ്ര​കാ​ശ​നം ചെ​യ്തു. പ
്ര​സ്‌​ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ന്‍​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

ആ​വി​ഷ്ക്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ല്‍ സ​മ​കാ​ലി​ക പ്ര​സ​ക്ത​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​ക എ​ന്ന​ത് സാ​ഹി​ത്യ​കാ​ര​ന്‍റെ​യും സാ​മൂ​ഹ്യ​വീ​ക്ഷ​ണ​മു​ള്ള പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍റെ​യും ക​ട​മ​യാ​ണെ​ന്ന് പ്രേ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഭാ​ഷാ​പ​ര​മാ​യ ഘ​ട​ക​വും സാ​ഹി​ത്യാ​ത്മ​ക ശൈ​ലി​യും ചേ​ര്‍​ന്ന മൂ​ല്യ​വ​ത്താ​യ ക​ഥാ​സ​മാ​ഹാ​ര​മാ​ണ് ശാ​ര​ദം.

പ​ല​ത​ല​ത്തി​ലു​ള്ള പ്ര​തി​കൂ​ല​മാ​യ ഘ​ട​ക​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് ശാ​ര​ദാ ചൂ​ളൂ​ര്‍ സാ​ഹി​ത്യ​ലോ​ക​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു.ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ര​ച​നാ ബു​ക്സ് കെ ​ഭാ​സ്ക​ര​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​ഫ. എ​സ് സു​ല​ഭ, ബി​ന്ദു കൃ​ഷ്ണ, വെ​ച്ചൂ​ച്ചി​റ മ​ധു, ആ​നേ​പ്പി​ല്‍ സു​ജി​ത് എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ശാ​ര​ദാ ചൂ​ളൂ​ര്‍ ന​ന്ദി പ​റ​ഞ്ഞു.