സ​ഹ​ക​ര​ണ ആ​ശു​പ​ത്രി കോ​ണ്‍​ക്ലേ​വ് 2022
Friday, August 12, 2022 11:23 PM IST
കൊല്ലം: ​കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ല്‍ ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ‘കോ​ണ്‍​ക്ലേ​വ് 2022' കൊ​ല്ലം എ​സ്.​എ​ന്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി കാ​മ്പ​സി​ല്‍ 16ന് ​രാ​വി​ലെ പ​ത്തി​ന് മ​ന്ത്രി വി.​എ​ന്‍ വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ല്‍ ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​കും.
സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സം​ഘ​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും കൂ​ട്ടാ​യ്മ​യി​ലൂ​ടെ പു​തി​യ വി​ക​സ​ന സം​രം​ഭ​ങ്ങ​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നു​മാ​യി ഫെ​ഡ​റേ​ഷ​ന്‍ അം​ഗ​ത്വ​മു​ള്ള ആ​ശു​പ​ത്രി സം​ഘം പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
‘ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി' എ​ന്ന വി​ഷ​യ​ത്തി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തും. ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍ എംഎ​ല്‍എ, മു​ന്‍ എംഎ​ല്‍എമാ​രാ​യ കെ.​കെ.​ല​തി​ക, രാ​ജു എ​ബ്ര​ഹാം, മു​ന്‍ എം​പി പി.​രാ​ജേ​ന്ദ്ര​ന്‍, പി.​കെ.​സൈ​ന​ബ, ടി.​കെ.​പൊ​റി​ഞ്ചു, എ.​മാ​ധ​വ​ന്‍ പി​ള്ള, സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍ ര​ജി​സ്ട്രാ​ര്‍ എം.​അ​ബ്ദു​ല്‍ ഹ​ലീം, പി.​ഷി​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.