കെഎ​സ്ആ​ർടിസി ഡി​പ്പോ​യു​ടെ ഭൂ​മി തി​രി​ച്ചു ന​ൽക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത്
Friday, August 12, 2022 11:23 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ചാ​ത്ത​ന്നൂ​ർ : കെ ​എ​സ് ആ​ർ ടി ​സി യു​ടെ ചാ​ത്ത​ന്നൂ​ർ ഡി​പ്പോ സ്ഥി​തി ചെ​യ്യു​ന്ന വ​സ്തു തി​രി​ച്ചു ന​ല്ക​ണ​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ഡ​ന്‍റ് ടി. ​ദി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന​ചാ​ത്ത​ന്നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് യോ​ഗം ഐ​ക​ക​ണ്ഠേ​ന​യാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്തി​ൽ യു ​ഡി എ​ഫ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ ബി ​ജെ പി , ​ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ വ​രെ ഒ​റ്റ​ക്കെ​ട്ടാ​യി അം​ഗീ​ക​രി​ച്ചു.
കെ​എ​സ് ആ​ർ ടി ​സി ഡി​പ്പോ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​ഞ്ച​ര ഏ​ക്ക​ർ വ​സ്തു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ല കൊ​ടു​ത്ത് വാ​ങ്ങി കെ ​എ​സ് ആ​ർ​ടി​സി​യ്ക്ക്കൈ​മാ​റു​ക​യാ​യി​രു​ന്നു.​കെ​ട്ടി​ടം നി​ർ​മി​ച്ചു ന​ല്കി​യ​തും ഫ​ർ​ണി​ച്ച​റു​ക​ൾ ന​ല്കി​യ​തും ഗ്രാ​മ പ​ഞ്ചാ​യ​ത്താ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്.​ഡി​പ്പോ ആ​രം​ഭി​ക്കു​ക​യും​മാ​വേ​ലി​ക്ക​ര​യ്ക്കും​പാ​പ്പ​നം​കോ​ടി​നു​മി​ട​യി​ൽ ചാ​ത്ത​ന്നൂ​രി​ൽ റീ​ജി​യ​ണ​ൽ വ​ർ​ക്ക് ഷോ​പ്പ്എ​ന്നി​വ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​ഞ്ചാ​യ​ത്തും കെ ​എ​സ് ആ​ർ ടി ​സി​യു​മാ​യു​ള​ള ധാ​ര​ണ.
ഡി​പ്പോ ആ​രം​ഭി​ച്ചെ​ങ്കി​ലും മു​ൻ ധാ​ര​ണ പ്ര​കാ​ര​മു​ള്ള​വ​ർ​ക്ക് ഷോ​പ്പ് ആ​രം​ഭി​ച്ചി​ല്ല. ഇ​പ്പോ​ൾ ഡി​പ്പോ ത​രം​താ​ഴ്ത്തി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റാ​ക്കി.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഡി​പ്പോ​യ്ക്ക് വേ​ണ്ടി വി​ട്ടു കൊ​ടു​ത്ത വ​സ്തു തി​രി​ച്ചു ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അം​ഗം ലീ​ലാ​മ്മ​ചാ​ക്കോ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഷൈ​നി ജോ​യ് പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഐ​ക​ക​ണ്ഠേ​ന പ്ര​മേ​യം പാ​സാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​മേ​യം വ​കു​പ്പ് മ​ന്ത്രി, കെ ​എ​സ് ആ​ർ​ടി​സി അ​ധി​കൃ​ത​ർ എ​ന്നി​വ​ർ​ക്ക് ന​ല്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ദി​ജു പ​റ​ഞ്ഞു.
ഡി​പ്പോ ത​രം താ​ഴ്ത്തി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റാ​ക്കി​യ​തി​നാ​ൽ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം വി​ട്ടു ന​ല്കാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ​ന്ന​ദ്ധ​മാ​ണ്. ബാ​ക്കി സ്ഥ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് തി​രി​ച്ചു ന​ല്കി​യേ മ​തി​യാ​വൂ. ഇ​തി​ന് വേ​ണ്ടി , വേ​ണ്ടി വ​ന്നാ​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ദി​ജു ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ചാ​ത്ത​ന്നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഈ ​നി​ല​പാ​ട് ക​ർ​ശ​ന​മാ​യാ​ൽ കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​മ​റ്റൊ​രു ആ​ഘാ​ത​മാ​കും. പ​ല ഡി​പ്പോ​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ല്കി​യ ഭൂ​മി​യി​ലും ഒ​രു​ക്കി കൊ​ടു​ത്ത സൗ​ക​ര്യ​ങ്ങ​ളി​ലു​മാ​ണ്. ഡി​പ്പോ​ക​ൾ നി​ർ​ത്ത​ലാ​ക്കി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റു​ക​ളാ​ക്കി​യ നി​ല​യ്ക്ക് മ​റ്റ് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ചാ​ത്ത​ന്നൂ​ർ മാ​തൃ​ക പി​ന്തു​ട​ർ​ന്നാ​ൽ അ​ത് കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​ക​ടു​ത്ത ത​ല​വേ​ദ​ന​യാ​കും.