മോട്ടോർവാഹന വകുപ്പിനായി ഭൂമി തിരിച്ചുപിടിക്കുന്നു
Thursday, August 11, 2022 11:38 PM IST
ചാ​ത്ത​ന്നൂ​ർ: വി​ല​യ്ക്ക് വാ​ങ്ങി കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​ഡി​പ്പോ തു​ട​ങ്ങാ​ൻ വേ​ണ്ടി വി​ട്ടു​കൊ​ടു​ത്ത വ​സ്തു ഗ്രാ​മ പ​ഞ്ചാ​യ​ത്ത് തി​രി​കെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് കൈ​മാ​റാ​ൻ വേ​ണ്ടി. ഡി​പ്പോ ത​രം താ​ഴ്ത്തി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റാ​ക്കി, മേ​ജ​ർ വ​ർ​ക്ക് ഷോ​പ്പും ആ​രം​ഭി​ച്ചി​ല്ല.

പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​കെ​എ​സ്ആ​ർ ടി ​സി​ ഇ​നി കൂ​ടു​ത​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് ചാ​ത്ത​ന്നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ല​യി​രു​ത്തു​ന്നു. ഭൂ​മി കെ ​എ​സ് ആ​ർ ടി ​സി യു​ടെ കൈ​വ​ശ​മി രു​ന്നാ​ൽ അ​ത് റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യാ ക​ൾ കൈ​ക്ക​ലാ​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് വി​ല​യി​രു​ത്തു​ന്നു.

ഡി​പ്പോ​യ്ക്ക് വേ​ണ്ടി അ​ഞ്ച​ര ഏ​ക്ക​ർ വ​സ്തു വാ​ങ്ങി ന​ല്കി​യ​ത് കൂ​ടാ​തെ കെ​ട്ടി​ടം നി​ർമിച്ചു ന​ൽകി​യ​തും ഫ​ർ​ണി ച്ച​റു​ക​ൾ വാ​ങ്ങി ന​ൽ​കിയ​തും ഗ്രാ​മ പ​ഞ്ചാ​യ​ത്തും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്രാ​ദേ​ശി​ക​വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഡി​പ്പോ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റാ​യി ത​രം താ​ഴ​്ത്തി​യ​പ്പോ​ൾ​ഫ​ർ​ണി​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലേ​യ്ക്ക് ക​ട​ത്തി​യ​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ന് ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം മാ​ത്രം മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കൊ​ല്ലം റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ എ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്‍റ​ർ ചാ​ത്ത​ന്നൂ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ധി​കം വൈ​കാ​തെ സ​ബ് ആ​ർ​ടി ഓ​ഫീ​സ് അ​നു​വ​ദി​ക്കും. സ​ബ് ആ​ർ ടി ​ഓ​ഫീ​സ് സ​ജ്ജ​മാ​കു​ന്ന​തോ​ടെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് , വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്താ​ൻ മൈ​താ​നം ആ​വ​ശ്യ​മാ​ണ്. ഇ​തി​ന് മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​മെ​ങ്കി​ലും വേ​ണ്ടി വ​രും. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ വാ​ഹ​ന നി​യ​മ​മ​നു​സ​രി​ച്ച് ഇ​നി സ്വ​കാ​ര്യ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ക്കി​ല്ല.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നു​ണ്ടെ​ന്ന് അ​റി​യു​ന്നു. ഈ ​സ്ഥ​ല​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സും ഓ​ഫീ​സു​ക​ൾ​ക്കാ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളും നി​ർ​മ്മി​ക്കാ​നാ​വും. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് പ​ല രീ​തി​യി​ൽ വ​രു​മാ​ന​മു​ണ്ടാ​ക്കാ​ൻ ഈ ​ഭൂ​മി വി​നി​യോ​ഗി​ക്കാം എ​ന്ന കാ​ഴ്ച​പ്പാ​ടു​മു​ണ്ട്.

ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​നാ​വ​ശ്യ​മാ​യ ഒ​ന്ന​ര ഏ​ക്ക​റി​ന് പു​റ​മേ​യു​ള്ള വ​സ്തു തി​രി​ച്ചു പി​ടി​ക്കാ​ൻ വേ​ണ്ടി വ​ന്നാ​ൽ നി​യ​മ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ​ന്ന​ദ്ധ​മാ​യ​തി​ന് പി​ന്നി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യാ ക​ൾ​ക്ക് വി​ട്ടു കൊ​ടു​ക്ക​രു​തെ​ന്ന നി​ല​പാ​ട് മാ​ത്ര​മ​ല്ല, ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ വ​രു​മാ​ന​വും ആ​സ്തി സം​ര​ക്ഷി​ക്ക​ലും കൂ​ടി​യാ​ണ്.