പ​ട്ടാ​ഴി ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം
Thursday, August 11, 2022 11:33 PM IST
പ​ട്ടാ​ഴി: പ​ട്ടാ​ഴി ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം. ക്ഷേ​ത്ര ഗോ​പു​ര​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​ണി​ക്ക വ​ഞ്ചി​യി​ല്‍ നി​ന്നു​മാ​ണ് മോ​ഷ്ടാ​ക്ക​ള്‍ പ​ണം അ​പ​ഹ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ 7ന് ​കാ​ണി​ക്ക വ​ഞ്ചി​യി​ല്‍ നി​ന്നും പ​ണം ദേ​വ​സ്വം ബോ​ര്‍​ഡ് ശേ​ഖ​രി​ച്ചി​രു​ന്നു. ബാ​ക്കി​യു​ള്ള പ​ണ​മാ​ണ് മോ​ഷ​ണം പോ​യ​തെ​ന്നാ​ണ് വി​വ​രം. ഏ​റെ വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്നി​രി​ക്കു​ന്ന മോ​ഷ​ണ ശ്ര​മം ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ഭ​ക്ത​ര്‍ കാ​ണു​ന്ന​ത്. കു​ന്നി​ക്കോ​ട് ഡോ​ക് സ്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.