പുനലൂർ സിറ്റി മാരത്തോൺ മത്സരം 15ന്
Tuesday, August 9, 2022 10:53 PM IST
പു​ന​ലൂ​ർ : സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 15 ന് ​രാ​വി​ലെ 6.30 ന് ​പു​ന​ലൂ​ർ സി​റ്റി മാ​ര​ത്തോ​ൺ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പു​ന​ലൂ​ർ ശ​ബ​രി​ഗി​രി സ്കൂ​ൾ ചെ​യ​ർ​മാ​നും , സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ: ​വി.​കെ.​ജ​യ​കു​മാ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പു​ന​ലൂ​ർ ശ​ബ​രി​ഗി​രി സ്ക്കൂ​ളും, കോ​യ​മ്പ​ത്തൂ​ർ ക്യാ​ച്ച് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ര​ത്തോ​ൺ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ജീ​വ​ത്യാ​ഗം ചെ​യ്ത വീ​ര​യോ​ദ്ധാ​ക്ക​ളു​ടെ സ്മ​ര​ണ​ക്കാ​യി രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ​യും , വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളെ​യും, വി​ദ്യാ​ർ​ത്ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മെ​ഗാ മാ​ര​ത്തോ​ൺ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂന്ന് കി​ലോ​മീ​റ്റ​ർ , അഞ്ച് കി​ലോ​മീ​റ്റ​ർ , ഏഴ് കി​ലോ​മീ​റ്റ​ർ എ​ന്നീ ക്ര​മ​ത്തി​ൽ മൂ​ന്ന് കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ഏഴ് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള മാ​ര​ത്തോ​ൺ മ​ത്സ​രം ഇ​ള​മ്പ​ലി​ൽ നി​ന്നും,അഞ്ച് കി​ലോ​മീ​റ്റ​ർ പൈ​നാ​പ്പി​ൾ ജം​ഗ്ഷ​നി​ൽ നി​ന്നും , മൂന്ന് കി​ലോ​മീ​റ്റ​ർ മ​ത്സ​രം ചെ​മ്മ​ന്തൂ​രി​ലെ എ​സ്.​എ​ൻ. കോ​ളേ​ജ് ജം​ഗ്ഷ​നി​ൽ നി​ന്നും രാ​വി​ലെ 6.30 ന് ​ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ശ​ബ​രി​ഗി​രി സ്കൂ​ളി​ൽ മാ​ര​ത്തോ​ൺ മ​ത്സ​രം സ​മാ​പി​ക്കും. ആ​ൺ , പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.
ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ സ്ഥാ​നം നേ​ടു​ന്ന വി​ഭാ​ഗ​ത്തി​ന് പ്ര​ത്യേ​ക സ​മ്മാ​നം ന​ൽ​കും. ഇ​ത് കൂ​ടാ​തെ ഫി​നി​ഷിം​ഗ് പോ​യ​ന്റി​ൽ എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും സ്കൂ​ളി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ൽ മെ​ഡ​ലും, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. സ്കൂ​ൾ ഡ​യ​റ​ക്ട​ർ അ​രു​ൺ ദി​വാ​ക​ർ , പ്രി​ൻ​സി​പ്പ​ൽ എം.​ആ​ർ ര​ശ്മി, സു​രേ​ഷ് , സ​ജ്ഞ​യ് തു​ട​ങ്ങി​യ​വ​രും പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.