സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം
Monday, August 8, 2022 11:41 PM IST
കൊ​ല്ലം: സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ ​എ​ന്‍ ടി ​യു സി) ​മേ​ഖ​ലാ പ്ര​വ​ര്‍​ത്ത​ക​സ​മ്മേ​ള​നം 13ന് ​രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം ഡി ​സി സി ​ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘ​ട​നാ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ ​ഹ​ബീ​ബ്സേ​ട്ട് അ​റി​യി​ച്ചു. യു ​ഡി എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ ​സി രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഏ​പ്രി​ല്‍, മെ​യ് മാ​സ​ങ്ങ​ളി​ലെ അ​വ​ധി​ക്കാ​ല വേ​ത​നം പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നാ​ളി​തു​വ​രെ​യും സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടി​ല്ല. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലെ വേ​ത​നം ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് വ​കു​പ്പ് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച് ആ​ഴ്ച്ച​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ത​യ്യാ​റാ​യി​ട്ടി​ല്ലെ​ന്നും, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് നാ​ഥ​നി​ല്ലാ​വ​കു​പ്പാ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
സ്‌​കൂ​ള്‍ പാ​ച​ക​തൊ​ഴി​ലാ​ളി​ക​ളോ​ട് സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് സ​മ്മേ​ള​നം രൂ​പം ന​ല്‍​കു​മെ​ന്നും ഹ​ബീ​ബ്സേ​ട്ട് പ​റ​ഞ്ഞു.

അ​ഭി​മു​ഖം നാ​ളെ​യും 11 നും

​കൊ​ല്ലം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന നൂ​ത​ന പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ അ​ക്ര​ഡി​റ്റ​ഡ് എ​ന്‍​ജി​നീ​യ​ര്‍ ​ഓ​വ​ര്‍​സി​യ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ​യും 1നു​മാ​യി കൊ​ല്ലം സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ മൂ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ ന​ട​ത്തും. അ​ഭി​മു​ഖ​ത്തി​നു​ള്ള അ​റി​യി​പ്പ് ത​പാ​ല്‍​മാ​ര്‍​ഗ്ഗം അ​യ​ച്ചി​ട്ടു​ണ്ട്.
ോ​അ​പേ​ക്ഷ​ക​ര്‍ അ​സ്സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0474-2794996.