കാ​യി​ക​പ​രി​ശീ​ല​നം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: അ​ൻ​സ​ർ അ​സീ​സ്
Monday, August 8, 2022 11:02 PM IST
കൊ​ല്ലം: ആ​രോ​ഗ്യം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​ന് കാ​യി​ക​പ​രി​ശീ​ല​നം ആ​വ​ശ്യ​മാ​ണെ​ന്ന് കേ​ര​ളാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ അ​സീ​സ് പ​റ​ഞ്ഞു. കേ​ര​ളാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ കാ​യി​ക​പ​രി​ശീ​ല​ക​ർ​ക്കാ​യി ത​ങ്ക​ശ്ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച റ​ഫ​റീ​സ് ക്ലീ​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹിച്ച് പ്രസംഗിക്കുകയാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ളാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​സ്.​ന​ജു​മു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ങ്ക​ശ്ശേ​രി ഇ​ൻ​ഫ​ന്‍റ്് ജീ​സ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ​ഫാ.​ സി​ൽ​വി ആ​ന്‍റ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ളാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ സാ​ബി​റാ യു.​പി., ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​ശ​ശി​ധ​ര​ൻ നാ​യ​ർ, ഷി​ബു ജെ​ർ​മി, ഗോ​ഡ്സ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.
ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന റ​ഫ​റീ​സ് ക്ലീ​നി​ക്കി​ൽ കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട എ​ന്നീ നാ​ലു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.