ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ബോധവത്ക്കരണം വ്യാപിപ്പിക്കണം : മ​ന്ത്രി ചി​ഞ്ചു​റാ​ണി
Monday, August 8, 2022 11:02 PM IST
കൊ​ല്ലം: സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും ആ​രോ​ഗ്യ സം​ര​ക്ഷ​ണ ബോ​ധ​വ​ൽ​ക്ക​ര​ണം വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ചിഞ്ചുറാണി. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ഉ​ത്ത​മ​മാ​യ പോ​ഷ​കാ​ഹാ​ര​മാ​ണ് ക​ർ​ക്കി​ട​ക ക​ഞ്ഞി കൂ​ട്ടെ​ന്നും മന്ത്രി പ​റ​ഞ്ഞു.

കൊ​ല്ലം എ​സ്.​എ​ൻ.​വ​നി​താ കോ​ള​ജി​ൽ ന​ട​ന്ന ക​ർ​ക്കി​ട​ക ക​ഞ്ഞി വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​തു ത​ല​മു​റ​ക​ൾ​ക്കു പ​രി​ച​യ​മി​ല്ലാ​ത്ത​താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ക​ഞ്ഞി കൂ​ട്ടു​ക​ൾ. അ​ത് മ​ന​സി​ലാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ർ​ക്കി​ട​ക ക​ഞ്ഞി ന​ൽ​കി അ​തി​ന്‍റെ ഒൗ​ഷ​ധ​ഗു​ണം മ​ന​സി​ലാ​ക്കി ന​ൽ​കി​യ​തു പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ശ്രീ​നാ​രാ​യ​ണ വ​നി​താ കോ​ള​ജ് സ​സ്യ ശാ​സ്ത്ര വി​ഭാ​ഗം​വും ജൈ​വ​വൈ​വി​ധ്യ ക്ല​ബും കൊ​ല്ലം ജി​ല്ലാ ആ​യു​ർ​വേ​ദ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യും എ​സ്.​എ​ൻ. കോ​ള​ജ് ജെ​ൻ കൊ​ല്ല​വും സം​യു​ക്ത​മാ​യി​ട്ടാ​ണ് ക​ർ​ക്കി​ട​ക ക​ഞ്ഞി വി​ത​ര​ണം ന​ട​ത്തി​യ​ത്.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ർ.​സു​നി​ൽ​കു​മാ​ർ, പ​രി​പാ​ടി​യു​ടെ കോ ​ഓ​ർ​ഡി​നേ​റ്റ​റും ബോ​ട്ട​ണി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ പി.​ജെ. അ​ർ​ച്ച​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൊ​ല്ലം ജി​ല്ല ആ​യു​ർ​വേ​ദ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​വി. മോ​ഹ​ൻ, സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ർ, ഡോ. ​ജ​ഗ​ത്ജി​ത്ത്, ശ​ര​ണ്യ രാ​ജ് എ​ന്നി​വ​ർ ക​ർ​ക്കി​ട​ക​ക​ഞ്ഞി​യു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു വി​വി​ധ ആ​യു​ർ​വേ​ദ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ക​ർ​ക്കി​ട​ക ക​ഞ്ഞി കൂ​ട്ടി​നു ഉ​പ​യോ​ഗി​ക്കു​ന്ന സ​സ്യ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം ന​ട​ന്നു.