ഗാ​ന്ധി​യ​ൻ ഗോ​പി​നാ​ഥ​ൻ നാ​യ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി
Wednesday, July 6, 2022 11:21 PM IST
കൊ​ല്ലം: പ്ര​മു​ഖ ഗാ​ന്ധി​യ​നും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യു​മാ​യ പി. ​ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് ഇ​ന്ത്യ സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
സ​ർ​വ സേ​വാ​സം​ഘം, ഗാ​ന്ധി​സ്മാ​ര​ക നി​ധി, സേ​വാ​ഗ്രാം തു​ട​ങ്ങി​യ ദേ​ശീ​യ ഗാ​ന്ധി​യ​ൻ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ അ​പൂ​ർ​വ വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.
ഗാ​ന്ധി​യ​ൻ ദി​ശ​യി​ലൂ​ന്നി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് യൂ​വാ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ എ​ന്നും സ്മ​ര​ണീ​യ​മാ​ണ്.
മ​ഹാ​ത്മാ​ഗാ​ന്ധി വി​ഭാ​വ​നം ചെ​യ്ത സ​ർ​വ ധ​ർ​മ സ​മ​ഭാ​വ​യി​ല​ധി​ഷ്ഠി​ത​മാ​യ സ​മൂ​ഹ സൃ​ഷ്ടി​ക്കാ​യു​ള​ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ രാ​ജ്യം എ​ന്നെ​ന്നും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
കൊ​ല്ലം: മ​ര​ണം വ​രെ ഗാ​ന്ധി​യ​ൻ മാ​ർ​ഗം മു​റു​കെ​പ്പി​ടി​ച്ചു നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച മ​ഹ​ത്‌​വ്യ​ക്തി​യാ​യി​രു​ന്നു പി . ​ഗോ​പി​നാ​ഥ​ൻ നാ​യ​രെ​ന്ന് കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്.​വി​ജ​യ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.