രൂ​പ​ത യു​വ​ജ​ന ദി​നാ​ഘോ​ഷം: പ​ത്തി​ന് കൊ​ല്ല​ത്ത് റാ​ലി
Wednesday, July 6, 2022 10:49 PM IST
കൊ​ല്ലം: രൂ​പ​ത യു​വ​ജ​ന ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ​ജ​ന​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​ര​ത്തി​ൽ പ​രം യു​വ​ജ​ന​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മ​ഹാ യു​വ​ജ​ന റാ​ലി പ​ത്തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൊ​ല്ലം സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ൽ നി​ന്നും നി​ന്നും ആ​രം​ഭി​ച്ച് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും.
തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ൽ ദൈ​വാ​ല​യ​ത്തി​ൽ ബി​ഷ​പ് പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി റാ​ലി​യെ സ്വീ​ക​രി​ക്കും. രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ൺ. വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് യൂ​ത്ത് കാ​ർ​ണി​വ​ൽ ക​ലാ​സ​ന്ധ്യ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു​ള്ള കേ​ശ​ദാ​നം, സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി, സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌, ഇന്‍റ​ർ പാ​രീ​ഷ് ഡാ​ൻ​സ് ഫെ​സ്റ്റ്, സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​രം, സെ​മി​നാ​ർ, ര​ക്ത​ദാ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് കെ​സി​വൈ​എം യു​വ​ജ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച​ത്.
കൊ​ല്ലം രൂ​പ​താ യു​വ​ജ​ന​ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​സി​വൈ​എം, ജീ​സ​സ് യൂ​ത്ത്, സി​എ​ൽ​സി യൂ​ത്ത് വിം​ഗ്, ഐ​ക്ക​ഫ്, യൂ​ക​രി​സ്റ്റി​യ, ഡോ​ൺ ബോ​സ്കോ യൂ​ത്ത്, ഫ്രാ​ൻ​സി​സ്ക​ൻ യൂ​ത്ത്, സെ​ന്‍റ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, ഫ്ര​ണ്ട്സ് സെ​യ്ന്‍റ് ക്ലെ​യ​ർ, എ​ഫ്സി​ഡി​പി യൂ​ത്ത് ഫോ​റം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​വ​ജ​ന റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
യു​വ​ജ​ന ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ന്നി മാ​നു​വ​ൽ, കെ​സി​വൈഎം ​കൊ​ല്ലം രൂ​പ​ത പ്ര​സി​ഡ​ന്‍റ് കി​ര​ൺ ക്രി​സ്റ്റ​ഫ​ർ, ജീ​സ​സ് യൂ​ത്ത് രൂ​പ​താ കോ​ർ​ഡി​നേ​റ്റ​ർ ഷി​ജി​ൻ വി​ല്യം, കെ​സി​വൈ​എം രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ധി​ൻ എ​ഡ്വേ​ർ​ഡ്, ഫാ. ​സ​നു ഫ്രാ​ൻ​സി​സ്, ഫാ. ​ഫി​ൽ​സ​ൺ ഫ്രാ​ൻ​സി​സ്, ഫാ. ​ജെ​റി​ൻ പാ​ലാ​ട്ടി, ഫാ. ​സി​നോ​യ്, ഫാ. ​ബാ​ബു റോ​ബ​ർ​ട്ട്, ഫാ. ​ജോ​ബി, എ​ഡ്വേ​ർ​ഡ് രാ​ജു, ജോ​സ് ഹെ​യ്സ​ൺ, മേ​രി നാ​ൻ​സി, ഡെ​ലി​ൻ ഡേ​വി​ഡ്, ഗി​ഫ്റ്റ​ൺ, ടെ​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.