സെമിനാർ നടത്തി
Wednesday, July 6, 2022 10:48 PM IST
കൊ​ല്ലം: കേ​ര​ള എ​ക്സൈ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം എ​ക്സൈ​സ് സൈ​ബ​ർ സെ​ൽ യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​ബ​ർ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ട് മോ​ഡ​റേ​റ്റ​ർ ആ​യി ന​യി​ച്ച സെ​മി​നാ​റി​ൽ കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ബി ​സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​ല്ലം എ​ക്സൈ​സ് സൈ​ബ​ർ സെ​ൽ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ വൈ​ശാ​ഖ്, വി​മ​ൽ എ​ന്നി​വ​ർ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
കേ​ര​ള എ​ക്സൈ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​എ. സ​ലിം, എ​ക്സി​ക്യു്ട്ടീ​വ് ക​മ്മി​റ്റി മെ​മ്പ​ർ​മാ​രാ​യ പി. ​കെ. സ​നു, സ​ഹ​ദൂ​ള്ള, കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ആ​ണ് സൈ​ബ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സം​ബ​ന്ധ​മാ​യ സെ​മി​നാ​ർ എ​ക്സൈ​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.