മ​ണ്ണെ​ണ്ണ സ​ബ്സി​ഡി പു​ന​ഃസ്ഥാ​പി​ക്ക​ണം
Wednesday, July 6, 2022 10:48 PM IST
കു​ണ്ട​റ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ണ്ണെ​ണ്ണ സ​ബ്സി​ഡി പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി കു​ണ്ട​റ റീ​ജ​ൻ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ​ര​മ്പ​രാ​ഗ​ത​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ണ്ണെ​ണ്ണ സ​ബ്സി​ഡി വെ​ട്ടി​ക്കു​റ​ച്ചും വി​ല വ​ർ​ധി​പ്പി​ച്ചും​ കേന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ​ർ​ക്കാ​ർ ന​ട​പ​ടി​ മൂ​ലം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ തൊ​ഴി​ൽ മു​ട​ങ്ങി​യും മ​ണ്ണെ​ണ്ണ സ​ബ്സി​ഡി പോ​ലെ​യു​ള്ള സംവി​ധാ​ന​ങ്ങ​ൾ​ നി​ർ​ത്ത​ലാ​ക്കി​യും തു​ട​രു​ന്ന ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി ഭാ​ര​വാ​ഹി​ക​ൾ​അ​റി​യി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഘു പാ​ണ്ഡ​വ​പൂ​രം​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​നാ​ട് മു​ര​ളി, കൊ​ല്ലം കാ​വി​ൽ ജ​യ​ശീ​ല​ൻ, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ, കു​ണ്ട​റ ബി​ജു, ത​റ​യി​ൽ ത​ങ്ക​പ്പ​ൻ, അ​ബ്ദു​ൽ ഖാ​ദ​ർ, സ​ന്തോ​ഷ് പേ​ര​യം, ബി​ജു ക​ട​വ​റ, ര​മ​ണ​ൻ പി​ള്ള, ജി.​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.