കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ മ​രി​ച്ചു
Wednesday, July 6, 2022 2:05 AM IST
കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ കു​ള​ക്ക​ട​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ൽ ബി​നീ​ഷ് ഭ​വ​നി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി - ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബി​നീ​ഷ് കൃ​ഷ​ണ​ൻ (34), ഭാ​ര്യ അ​ഞ്ജു (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മൂ​ന്നു വ​യ​സു​ള്ള മ​ക​ൾ ശ്രേ​യ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ള​ത്ത് സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്നു ബി​നീ​ഷും കു​ടും​ബ​വും. ഓ​ൾ​ട്ടോ കാ​റി​ലാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. കു​ള​ക്ക​ട​യി​ൽ വ​ച്ച് അ​ടൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​യ ഇ​ന്നോ​വ കാ​ർ ഓ​ൾ​ട്ടോ കാ​റി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന​ലെ വൈ​കുന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.​ഗ​ൾ​ഫി​ലാ​യി​രു​ന്ന ബി​നീ​ഷ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.ഇ​ന്നോ​വ കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത് ല​ഹ​രി ക​ട​ത്തു സം​ഘ​ങ്ങ​ളാ​യി​രു​ന്നെ​ന്ന് സൂ​ച​ന​ക​ളു​ണ്ട്. ഈ ​വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. അ​പ​ക​ട​ശേ​ഷം ഈ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വാ​ഹ​ന​മു​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. ഇ​വ​ർ​ക്കാ​യി പു​ത്തൂ​ർ പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.