സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, July 5, 2022 11:18 PM IST
കൊല്ലം: കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡ​വ​ല​പ്‌​മെ​ന്‍റ്, നാ​ഷ​ണ​ല്‍ ഫി​ഷ​റീ​സ് ഡ​വ​ല​പ്‌​മെ​ന്‍റ് ബോ​ര്‍​ഡ്, നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മൈ​ക്രോ സ്മോ​ള്‍ മീ​ഡി​യം എ​ന്‍റ​ര്‍​പ്രൈ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫി​ഷ​റീ​സ് ആ​ന്‍​ഡ് അ​ക്വാ​ക​ള്‍​ച്ച​ര്‍ വി​ഷ​യ​ത്തി​ല്‍ 15 ദി​വ​സ​ത്തെ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ഷ​റീ​സ് ആ​ന്‍​ഡ് അ​ക്വാ​ക​ള്‍​ച്ച​റി​ല്‍ സം​രം​ഭം തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ​ട്ടി​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട തൊ​ഴി​ല്‍ ര​ഹി​ത​രാ​യ തെ​രെ​ഞ്ഞെ​ടു​ത്ത 25 യു​വ​തി യു​വാ​ക്ക​ള്‍​ക്കാ​ണ് സ്‌​റ്റൈ​പെന്‍റോ​ടു​കൂ​ടി ജൂ​ണ്‍ 15 മു​ത​ല്‍ ജൂ​ലൈ 1 വ​രെ ക​ള​മ​ശേ​രി കീ​ഡ് ക്യാ​മ്പ​സി​ല്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.
കീ​ഡ് സിഇ​ഒ ആ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ശ​ര​ത് വി.​രാ​ജ്, കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല അ​സി​സ്റ്റന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​എ​സ്. സാ​ബു, സം​രം​ഭ​ക​നും എ​സ് സി ​സ്റ്റേ​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ സു​ദീ​പ് എ​ന്നി​വ​ര്‍ ട്രെ​യി​നി​ംഗ് കി​റ്റ് വി​ത​ര​ണം ചെ​യ്തു.
ഫി​ഷ​റീ​സ്, അ​ക്വാ​ക​ള്‍​ച്ച​ര്‍ എ​ന്നി​വ​യി​ലെ സം​രം​ഭ​ക​ത്വ അ​വ​സ​ര​ങ്ങ​ള്‍, മ​ത്സ്യ​ത്തി​ന്‍റെ മൂ​ല്യ​വ​ര്‍​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍, അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി മാ​ര്‍​ക്ക​റ്റ് സ​ര്‍​വേ, തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​ഷ​നു​ക​ള്‍​ക്ക് വി​ദ​ഗ്ദ്ധ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. അ​ടു​ത്ത ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം 20 മു​ത​ല്‍ ഓ​ഗ​സ്റ്റ് ആറുവ​രെ കീ​ഡ് കാ​മ്പ​സി​ല്‍ ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ന്‍ കീ​ഡി​ന്‍റെ വെ​ബ്‌​സൈ​റ്റ് ആ​യ www. kied.info വ​ഴി അ​പേ​ക്ഷ ന​ല്‍​കാം.