തീ​ര​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കും: ജി​ല്ലാ ക​ള​ക്ട​ര്‍
Tuesday, July 5, 2022 11:17 PM IST
കൊല്ലം: ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ട​ല്‍​ക്ഷോ​ഭ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി തീ​ര​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍​വീ​ണ്‍. ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ആ​വ​ശ്യ​മെ​ങ്കി​ല്‍ ജി​യോ ബാ​ഗു​ക​ള്‍ സ്ഥാ​പി​ക്കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ക​ട​ല്‍​ഭി​ത്തി നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പാ​റ വി​ട്ട് ന​ല്‍​കാ​ത്ത ക്വാ​റി​ക​ള്‍​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും കളക്ടർ അ​റി​യി​ച്ചു.
​ഡി​എം ആ​ര്‍.​ബീ​നാ​റാ​ണി, ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ പി.​ബെ​യ്‌​സ​ല്‍, അ​സിസ്റ്റന്‍റ് ​എ​ന്‍​ജി​നീ​യ​ര്‍ ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.