പ്ര​തി​ഭാ പു​ര​സ്കാ​രം: വിദ്യാർഥികളെ അനുമോദിച്ചു
Tuesday, July 5, 2022 11:12 PM IST
അ​ഞ്ച​ല്‍: ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​തി​ഭാ പു​ര​സ്കാ​രം 2022 സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യേ​ല്‍ പ്ര​തി​ഭാ പു​ര​സ്കാ​രം 2022 ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​നി​യു​ള്ള ജീ​വി​ത​ത്തി​ലെ ഉ​യ​ര്‍​ച്ച​ക​ളു​ടെ ച​വി​ട്ടു​പ​ടി​യാ​യി ഈ ​വി​ജ​യ​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ണ​ണ​മെ​ന്നും ഏ​തു പ്ര​തി​സ​ന്ധി​യേ​യും ത​ര​ണം ചെ​യ്യാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​മാ​ണ് കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ട​തെ​ന്നും സാം.​കെ ഡാ​നി​യേ​ല്‍ പ​റ​ഞ്ഞു.
ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ട​ക്കം കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടാ​ന്‍ ക​ഴി​ഞ്ഞ​ത് കൂ​ട്ടാ​യ പ​രി​ശ്ര​മം കൊ​ണ്ടാ​ണ​ന്നും ഭാ​വി ത​ല​മു​റ​യാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ക​ച്ച പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​കേ​ണ്ട​ത് നാ​ടി​ന്‍റെ​യും ഭ​ര​ണ​സ​മി​തി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് റ്റി ​അ​ജ​യ​ന്‍ പ​റ​ഞ്ഞു.
ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സി ​അം​ബി​കാ​കു​മാ​രി, വൈ​സ് പ്ര​സി​ഡന്‍റ് ചി​ന്നു വി​നോ​ദ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ജി.​അ​ജി​ത്ത്, ഷൈ​ന്‍ ബാ​ബു, വി.​രാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ ബി​നു, ശോ​ഭ എ​സ്, ഓ​മ​ന മു​ര​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ള്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു

ബ​യോ​ബി​ന്നു​ക​ള്‍
വി​ത​ര​ണം ചെ​യ്തു

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വാ​ര്‍​ഡ്‌ മൂ​ന്ന് അ​രി​പ്ലാ​ച്ചി​യി​ല്‍ ര​ണ്ടാം​ഘ​ട്ട ബ​യോ​ബി​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 56 പേ​ര്‍​ക്കാ​ണ് ബ​യോ​ബി​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്. അ​രി​പ്ലാ​ച്ചി ജ​വ​ഹ​ര്‍ വാ​യ​ന​ശാ​ല​യി​ല്‍ വ​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ് ബൈ​ജു ബ​യോ​ബി​ന്നു​ക​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലും നി​ര്‍​മ്മാ​ര്‍​ജ്ജ​ന​ത്തി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണ​ന്ന് എ​സ് ബൈ​ജു പ​റ​ഞ്ഞു. ഒ​ന്ന​ര വ​ര്‍​ഷ​ക്കാ​ലം കൊ​ണ്ട് വാ​ര്‍​ഡി​ല്‍ ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ വാ​ര്‍​ഡ്‌ അം​ഗം ആ​നി ബാ​ബു പ​റ​ഞ്ഞു. വാ​ര്‍​ഡ്‌ വി​ക​സ​ന സ​മി​തി അം​ഗം ഗ​ണേ​ശ​ന്‍ അ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു.