ആ​യൂ​ർ മാ​ർ​ത്തോ​മാ കോ​ള​ജി​ന് നാ​ക് ഗ്രേ​ഡിം​ഗി​ൽ ബി- ​റാ​ങ്ക്
Tuesday, July 5, 2022 11:12 PM IST
കൊ​ല്ലം: മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ നി​ല​വാ​ര​ത്തി​ലെ മി​ക​വും പ്ര​കൃ​തി സൗ​ഹൃ​ദ പ​ഠ​നാ​ന്ത​രീ​ക്ഷ​വും ആ​യൂ​ർ മാ​ർ​ത്തോ​മാ കോ​ള​ജി​നെ നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ ബി- ​ഗ്രേ​ഡി​ന് അ​ർ​ഹ​മാ​ക്കി.
നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ന്‍റെ ആ​ദ്യ സൈ​ക്കി​ളി​ൽ ത​ന്നെ ഈ ​മി​ക​വാ​ർ​ന്ന നേ​ട്ടം എ​ല്ലാ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ലും കോ​ള​ജ് കൈ​വ​രി​ച്ച അം​ഗീ​കാ​ര​ങ്ങ​ളു​ടെ നേ​ർ​സാ​ക്ഷ്യ​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​സ​ഫ് മ​ത്താ​യി, ഐ​ക്യൂ​എ​സി കോ​ർ​ഡി​നേ​റ്റ​ർ ഡോ.​ഷാ​ജി ജോ​ൺ എ​ന്നി​വ​ർ പ​റ​ഞ്ഞു.
പ​ഠ​ന​ത്തോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​റ്റ് വി​ഷ​യ​ങ്ങ​ളി​ൽ പ്രാ​വീ​ണ്യം നേ​ടാ​നു​ത​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ, സെ​മി​നാ​റു​ക​ൾ, വ​ർ​ക്ക് ഷോ​പ്പു​ക​ൾ, പ​ങ്കാ​ളി​ത്ത ഗ്രാ​മ​ത്തി​ലെ​യും സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ശാ​ക്തീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും കോ​ള​ജി​ന്‍റെ മി​ക​വി​ന് മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യ​താ​യി ഇ​രു​വ​രും ചൂ​ണ്ടി​ക്കാ​ട്ടി.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് സെ​ക്ര​ട്ട​റി ഡോ. ​കെ. ഡാ​നി​യേ​ൽ കു​ട്ടി, ട്ര​ഷ​റാ​ർ എം.​ഏ​ബ്ര​ഹാം, തോ​മ​സ് കോ​ശി, ഡോ.​ബെ​ൻ​സ​ൻ കു​ഞ്ഞ് കു​ഞ്ഞ്, ഡോ.​ജേ​ക്ക​ബ് തോ​മ​സ്, ഡോ.​രാ​ധാ ര​മ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.