ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
Monday, July 4, 2022 11:18 PM IST
പാ​രി​പ്പ​ള്ളി : ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച അ​പേ​ക്ഷ​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി.
ഭൂ​മി​യു​ള്ള ഭ​വ​ന ര​ഹി​ത​രു​ടെ​യും ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​രു​ടെ​യും അ​ർ​ഹ​രു​ടെ​യും അ​ന​ർ​ഹ​രു​ടെ​യും ക​ര​ട് പ​ട്ടി​ക നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.
ഈ ​ലി​സ്റ്റി​ന്മേ​ൽ ഇ​ത്തി​ക്ക​ര ബി​ഡി​ഒ യ്ക്ക് ​ല​ഭി​ച്ച ഒ​ന്നാം ഘ​ട്ട അ​പ്പീ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ര​ണ്ടാ​മ​ത്തെ ക​ര​ട് പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ഫീ​സ്, വി​ല്ലേ​ജ് ആ​ഫീ​സു​ക​ൾ, കൃ​ഷി ഭ​വ​ൻ, മൃ​ഗാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും വാ​ർ​ഡ് മെ​മ്പ​ർ മാ​ർ​വ​ശ​വും ക​ര​ട് പ​ട്ടി​ക പ​രി​ശോ​ധി​ക്കാ വു​ന്ന​താ​ണ്.
ര​ണ്ടാം ഘ​ട്ട ക​ര​ട് പ​ട്ടി​ക​യി​ന്മേ​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ളും അ​പ്പീ​ലു​ക​ളും ജി​ല്ലാ ക​ള​ക്ട​ർ​ക്ക് എ​ട്ടി​ന​കം ന​ൽ​കേ​ണ്ട​താ​ണ്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​വ​ർ​ക്ക് മാ​ത്ര​മേ ര​ണ്ടാം ഘ​ട്ട അ​പ്പീ​ൽ ന​ൽ​കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. അ​പ്പീ​ലു​ക​ൾ ഓ​ൺ​ലൈ​നാ​യും ആ​ക്ഷേ​പ​ങ്ങ​ൾ നേ​രി​ട്ടും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഓ​ൺ​ലൈ​ൻ അ​പ്പീ​ലു​ക​ൾ​ക്കാ​യി ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ ഓ​ഫീ​സി​ലും ലൈ​ഫ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​റു​ടെ ഓ​ഫീ​സി​ലും ഹെ​ൽ​പ്പ് ഡെ​സ്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ക്ഷേ​പ​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.
പു​തി​യ അ​പേ​ക്ഷ​ക​ൾ ഇ​പ്പോ​ൾ ന​ൽ​കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​പ​യോ​ഗി​ച്ച് യൂ​സ​ർ നെ​യി​മും പാ​ഡും ഉ​പ​യോ​ഗി​ച്ച് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി അ​ർ​ഹ​ത​യു​ടെ വി​വ​രം എ​ന്നി​വ ലൈ​ഫ് -2020 സോ​ഫ്റ്റ് വെ​യ​റി​ൽ നി​ന്നും അ​റി​യാ​വു​ന്ന​താ​ണ്. അ​തി​ലൂ​ടെ അ​പ്പീ​ലും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.
അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​ന് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. സം​ശ​യ​ങ്ങ​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ഹെ​ൽ​പ് ഡെ​സ്കി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു അ​റി​യി​ച്ചു.