അഞ്ചലിൽ കൊ​ടി​മ​ര​ങ്ങ​ളും ബോ​ര്‍​ഡു​ക​ളും ന​ശി​പ്പി​ച്ചു
Monday, July 4, 2022 10:56 PM IST
അ​ഞ്ച​ല്‍: സി​പി​ഐ​യു​ടെ​യും ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ​യും കൊ​ടി​മ​ര​ങ്ങ​ളും ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ളും ന​ശി​പ്പി​ച്ചു. ത​ടി​ക്കാ​ട് വാ​യ​ന​ശാ​ല ജം​ഗ്ഷ​നി​ലും സ്കൂ​ള്‍ ക​വ​ല​യി​ലും സ്ഥാ​പി​ച്ചി​രു​ന്ന കൊ​ടി​മ​ര​ങ്ങ​ളും ബോ​ര്‍​ഡു​ക​ളു​മാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഇ​രു​മ്പ് പൈ​പ്പി​ല്‍ തീ​ര്‍​ത്ത് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു സ്ഥാ​പി​ച്ചി​രു​ന്ന സി​പി​ഐ​യു​ടെ​യും വ​ര്‍​ഗ സം​ഘ​ട​ന​ക​ളാ​യ എ​ഐ​ടി​യു​സി, എ​ഐ​വൈ​എ​ഫ് എ​ന്നി​വ​യു​ടെ​യും കൊ​ടി​മ​രം ന​ശി​പ്പി​ച്ച​തി​നോ​ടൊ​പ്പം മീ​റ്റ​റു​ക​ള്‍ മാ​ത്രം ദൂ​ര​ത്തി​ല്‍ സ്കൂ​ളി​ന് മു​ന്നി​ലാ​യി വി​ദ്യാ​ര്‍​ഥി സം​ഘ​ന​യാ​യ എ​ഐ​എ​സ്എ​ഫ് സ്ഥാ​പി​ച്ചി​രു​ന്ന കൊ​ടി​മ​രം, കു​ട്ടി​ക​ള്‍​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ച് സ്ഥാ​പി​ച്ചി​രു​ന്ന ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ​യു​മാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.

സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി സി​പി​ഐ നേ​തൃ​ത്വം അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ച്ച പോ​ലീ​സ് കൊ​ടി​മ​ര​വും ബോ​ര്‍​ഡു​ക​ളും ന​ശി​പ്പി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി​ട്ടാ​ണ് സൂ​ച​ന.

അ​ടു​ത്തി​ടെ പ​ല​ത​വ​ണ ത​ടി​ക്കാ​ട് മേ​ഖ​ല​യി​ല്‍ സി​പി​ഐ, സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണോ കൊ​ടി​മ​ര​ങ്ങ​ളും ബോ​ര്‍​ഡു​ക​ളും ന​ശി​പ്പി​ച്ച​ത് എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം പ്ര​ദേ​ശ​ത്തെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​ന്‍ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ല്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്നും സി​പി​ഐ ലോ​ക്ക​ല്‍​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. സ​ജാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സ്ഥ​ല​ത്ത് സി​പി​ഐ യോ​ഗ​വും പ്ര​ക​ട​ന​വും ന​ട​ത്തി. സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍ പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.