ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു
Monday, July 4, 2022 10:56 PM IST
ച​വ​റ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബസി​ന് മു​ക​ളി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ വേ​ട്ടു​ത​റ ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെയായി​രു​ന്നു സം​ഭ​വം.

ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് യാ​ത്രി​ക​ർ​ക്ക് നിസാ​ര പ​രി​ക്കേ​റ്റു. സം​ഭ​വം അ​റി​ഞ്ഞ് ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ബ​സി​നു മു​ക​ളി​ൽ കി​ട​ന്ന മ​രം മു​റി​ച്ചു​മാ​റ്റി. ച​വ​റ പോ​ലീ​സ് എ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. അ​ര​മ​ണി​ക്കൂ​റോ​ളം ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജി​മോ​ൻ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വാ​ല​ന്‍റൈ​ൻ, ഗ്രേ​ഡ് അ​സി​സ്റ്റന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, ര​തീ​ഷ് കു​മാ​ർ, മ​നോ​ജ്, ത​മ്പാ​ൻ, കൃ​ഷ്ണ​രാ​ജ്, രാ​ജേ​ഷ് , ഷ​ഹ​റു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.