ഇ​ന്‍റ​ർ​സി​റ്റി സ​മ​യം പാ​ലി​ക്കു​ന്നി​ല്ല; സ്ഥി​രം യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു
Sunday, July 3, 2022 11:03 PM IST
കൊ​ല്ലം: ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് സ​മ​യ കൃ​ത്യ​ത പാ​ലി​ക്കാ​ത്ത​തി​നാ​ൽ സ്ഥി​രം യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ൽ.
ഗു​രു​വാ​യൂ​ർ-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് നി​ല​വി​ലെ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് രാ​വി​ലെ 9.30 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തേ​ണ്ട​താ​ണ്. എ​ന്നാ​ൽ വ​ണ്ടി മി​ക്ക ദി​വ​സ​ങ്ങ​ളി​ലും 10.15 ക​ഴി​ഞ്ഞാ​ണ് എ​ത്തു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. ഇ​ന്‍റ​ർ​സി​റ്റി രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് കൃ​ത്യ​സ​മ​യ​ത്ത് എ​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് അ​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
രാ​വി​ലെ ആ​ല​പ്പു​ഴ വ​ഴി തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് ഇന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ്. പൂ​ന-​ക​ന്യാ​കു​മാ​രി ജ​യ​ന്തി ജ​ന​ത എ​ക്സ്പ്ര​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ന്‌ മു​മ്പി​ലാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​കു​ന്ന വി​ധ​മാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ജ​യ​ന്തി ജ​ന​ത വൈ​കു​ന്ന​ത​നു​സ​രി​ച്ച് പ​ല​സ്റ്റേ​ഷ​നു​ക​ളി​ലും ഇന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് പി​ടി​ച്ചി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് സം​ജാ​ത​മാ​യി​രി​ക്കു​ന്ന​തെ​ന്ന് സ്ഥി​രം യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.
ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​സി​റ്റി കൊ​ല്ലം വ​രെ കൃ​ത്യ സ​മ​യം പാ​ലി​ക്കാ​റു​ണ്ട്. അ​തി​ന് ശേ​ഷ​മാ​ണ് സ​മ​യ​ക്ര​മം താ​ളം തെ​റ്റു​ന്ന​ത്.
കൊ​ല്ലം വി​ട്ടാ​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് വ​ണ്ടി​ക്ക് പ​ര​വൂ​ർ, വ​ർ​ക്ക​ല, പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് സ്റ്റോ​പ്പ് ഉ​ള്ള​ത്. വ​ർ​ക്ക​ല വി​ട്ടാ​ൽ പ​ല​യി​ട​ത്തും ഇ​ന്‍റർ​സി​റ്റി പി​ടി​ച്ചി​ടാ​റു​ണ്ട്. ചി​ല​പ്പോ​ൾ പി​ടി​ച്ചി​ട​ൽ അ​ര മ​ണി​ക്കൂ​ർ വ​രെ നീ​ണ്ടു പോ​കും. അ​തു​പോ​ലെ പേ​ട്ട​യി​ൽ എ​ത്തി​യാ​ലും മി​ക്ക​പ്പോ​ഴും പു​റ​പ്പെ​ടാ​നും വൈ​കും. മാ​ത്ര​മ​ല്ല പേ​ട്ട​യ്ക്കും സെ​ൻ​ട്ര​ലി​നും മ​ധ്യേ ഔ​ട്ട​റി​ലും പി​ടി​ച്ചി​ടും. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ഇ​തു​വ​രെ​യും അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല.
കൃ​ത്യ സ​മ​യം പാ​ലി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ബി.​ജി.​മ​ല്യ, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ ആ​ർ. മു​കു​ന്ദ് എ​ന്നി​വ​ർ​ക്ക് എം.​എ. ആ​രി​ഫ് അ​ട​ക്ക​മു​ള ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ത്ത് ന​ൽ​കി. എ​ന്നി​ട്ടും ഇ​തു​വ​രെ​യും യാ​ത്ര​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല.