ചാത്തന്നൂർ : കല്ലുവാതുക്കൽ കാർഷിക വികസന ബാങ്ക് ഡയറക്ടറും കോൺഗ്രസ് നേതാവുമായിരുന്ന എസ്. സുന്ദരേശന്റെ മൂന്നാം ചരമവാർഷികവും അനുസ്മരണവും കല്ലുവാതുക്കൽ കാർഷിക വികസന ബാങ്കിന്റെ നേതൃത്വത്തിൽ നടന്നു.
ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് ബാങ്ക് പ്രസിഡന്റ് ഡോ. നടയ്ക്കൽ ശശി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പി പ്രതീഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു വിശ്വരാജൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിൻ കല്ലുവാതുക്കൽ, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരായ ജി. രാജൻകുറുപ്പ്, പാറയിൽ രാജു, ആശ ശ്രീകുമാർ, രശ്മി ജി നായർ, ബാങ്ക് സെക്രട്ടറി ആർ. ശ്രീജ, ബാങ്ക് ജീവനക്കാരായ ഇന്ദു, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികളെ ആദരിച്ചു
കൊട്ടാരക്കര : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സുരേന്ദ്ര സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഗ്രന്ഥശാല ഹാളിൽ നടന്ന പ്രതിഭാ സംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ആർ രാജൻ ബോധി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ് എം ഹനീഫ് അധ്യക്ഷത വഹിച്ചു. സി ആർ മഹേഷ്, മുകേഷ്, പ്രശാന്ത്, സെക്രട്ടറി എം ആർ ശ്രീജിത്ത് ഘോഷ്, വിനോദ്, ഷാജി ചെന്തറ, ലൈബ്രേറിയൻ ജി രശ്മികുമാർ എന്നിവർ പങ്കെടുത്തു.