യു​വാ​വ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ
Sunday, July 3, 2022 10:54 PM IST
കൊ​ല്ലം: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി പീ​ഡി​പ്പി​ച്ച യു​വാ​വ് പോ​ക്സോ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മ​ട​ക​ല​യി​ൽ ജോ​ഷ്വാ മ​ക​ൻ ജോ​മോ​ൻ (23) ആ​ണ് ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജോ​മോ​ൻ ര​ണ്ട് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട ് വ​ഴി അ​തി​ജീ​വി​ത​യു​മാ​യി സു​ഹൃ​ത്ത് ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നു. കൊ​ല്ല​ത്തേ​ക്കു വ​ന്ന പെ​ണ്‍​കു​ട്ടി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​ൽ എ​ത്തി​യ​പ്പോ​ൾ ജോ​മോ​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.
കൊ​ല്ല​ത്തു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം കൂ​ട്ടി കൊ​ണ്ടു പോ​കു​ക​യും സ​മീ​പ​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ വെ​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ട​ങ്ങി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ അ​തി​ജീ​വി​ത മ​റ്റൊ​രു സു​ഹൃ​ത്തി​നെ കാ​ണു​ക​യും സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ക​വി​ളി​ൽ അ​ടി​ക്കു​ക​യും ഇ​യാ​ൾ ബ​സ്‌ ക​യ​റി പോ​കു​ക​യു​മാ​ണ് ചെ​യ്ത​ത്. പ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.
ഈ​സ്റ്റ് ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ് ആ​ർ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ മാ​രാ​യ ജ​യ​ശ​ങ്ക​ർ, അ​ൻ​സ​ർ​ഖാ​ൻ, അ​ഖി​ൽ വി​ജ​യ​കു​മാ​ർ, സി​പി​ഒ അ​ഭി​ലാ​ഷ്, രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.