അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, July 3, 2022 10:54 PM IST
പ​ര​വൂ​ർ : പ​ര​വൂ​ർ എ​സ്.​എ​ൻ.​വി.​റീ​ജി​യ​ണ​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​നം ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ ട​നു​ബ​ന്ധി​ച്ച് മെ​ച്ച​പ്പെ​ട്ട ലോ​ക സൃ​ഷ്ടി​ക്ക് സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ സ​ഹ​ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
എ​സ്എ​ൻ​വി ബാ​ങ്ക് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ​ഹ​ക​ര​ണ​ദി​നാ​ഘോ​ഷ സെ​മി​നാ​ർ പ​ര​വൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പി.​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് നെ​ടു​ങ്ങോ​ലം ര​ഘു അ​ധ്യ​ക്ഷ​ത വഹിച്ചു.
എ​സി​എ​സ്റ്റി​ഐ മു​ൻ ഫാ​ക്ക​ൽ​റ്റി ബി.​രാ​ജ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ ബാ​ങ്കി​ലെ മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പ​ര​വൂ​ർ എ​സ്.​ര​മ​ണ​ൻ, കെ.​രാ​ജേ​ന്ദ്ര​ൻ, ശാ​ന്താ​തി​ല​ക​ൻ, ബാ​ങ്കി​ലെ മു​തി​ർ​ന്ന അം​ഗം ഹ​ഫീ​സു​ദീ​ൻ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.
ബാ​ങ്ക് സെ​ക്ര​ട്ട​റി എ.​കെ മു​ത്തു​ണ്ണി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബി.​സു​രേ​ഷ്, കെ.​സ​ദാ​ന​ന്ദ​ൻ, റ്റി.​ജി.​പ്ര​താ​പ​ൻ, വി.​മ​ഹേ​ശ്വ​ര​ൻ, എ​സ്.​അ​ശോ​ക് കു​മാ​ർ, ഷൈ​നി​സു​കേ​ഷ്, പ്രി​ജി​ഷാ​ജി, ഡി.​എ​ൻ.​ലോ​ല, ബാ​ങ്ക് ക​ൺ ക​റ​ന്‍റ് ഓ​ഡി​റ്റ​ർ എം.​നൂ​ർ​ജ​ഹാ​ൻ, ആ​ർ​ബി​ട്രേ​റ്റ​ർ, സെ​യി​ൽ ഓ​ഫീ​സ​ർ എ​സ്.​ഉ​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.