മേ​ലി​ല കു​ള​പ്പാ​റ​മ​ല​യി​ല്‍ വീ​ണ്ടും പാ​റ​ഖ​ന​നം
Saturday, July 2, 2022 11:57 PM IST
കു​ന്നി​ക്കോ​ട്: ജൈ​വ വൈ​വി​ധ്യ​ഭൂ​മി​യാ​യ മേ​ലി​ല കു​ള​പ്പാ​റ​മ​ല​യി​ല്‍ വീ​ണ്ടും പാ​റ​ഖ​ന​ന​ത്തി​നു​ള്ള പ്രാ​രം​ഭ​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കു​ള​പ്പാ​റ​മ​ല​യി​ല്‍ ഖ​ന​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി​ക്കാ​യി ഉ​ട​മ​ക​ള്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 21ന് ​കോ​ക്കാ​ട് മ​ലീ​നി​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ര്‍​ഡി​ന്‍റെ പ​ബ്ലി​ക് ഹി​യ​റിം​ഗ് ന​ട​ക്കും. മേ​ലി​ല, വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലാ​ണ് കു​ള​പ്പാ​റ​മ​ല.

നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് വ​ള​രെ ആ​ദി​വാ​സി​ക​ള​ട​ക്കം ജീ​വി​ച്ചി​രു​ന്ന വ​ന​പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​ത്. 2014 ല്‍ ​സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഖ​ന​ന​മേ​ഖ​ല​യാ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ക​യും അ​ടി​വാ​ര​ത്തു​ണ്ടാ​യി​രു​ന്ന പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സ​മീ​പ​ത്തെ ജ​ല​പാ​ത വ​രെ കൈ​യേ​റി കൊ​ണ്ട് മ​ല​യി​ലേ​ക്ക് റോ​ഡ് നി​ർ​മി​ച്ച് യ​ന്ത്ര​സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധം കാ​ര​ണം തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നി​ല്ല.1972 ല്‍ ​കു​ള​പ്പാ​റ​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​കു​ക​യും വി​ള​ക്കു​ടി, മേ​ലി​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഏ​റി​യ മേ​ഖ​ല​ക​ളും ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തെ സ്ഥ​ല​ത്താ​ണ് വീ​ണ്ടും പാ​റ ക്വാ​റി ന​ട​ത്തി​പ്പി​നാ​യി സ്വ​കാ​ര്യ ക​മ്പ​നി അ​നു​മ​തി തേ​ടി​യി​രി​ക്കു​ന്ന​ത്. 72 ഏ​ക്ക​റി​ല​ധി​കം ഭൂ​മി​യി​ലാ​ണ് ഖ​ന​നാ​നു​മ​തി​യ്ക്ക് അ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ കാ​ര​ണം ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്ത കോ​ലി​ഞ്ചി​മ​ല​യു​ടെ എ​തി​ര്‍ വ​ശ​ത്താ​ണ് കു​ള​പ്പാ​റ​മ​ല. ഈ ​ര​ണ്ട് മ​ല​ക​ളു​ടെ അ​ടി​വാ​ര​ത്തും ചു​റ്റി​ലു​മാ​യി അ​ഞ്ഞൂ​റി​ല​ധി​കം വീ​ടു​ക​ളാ​ണ് ഉ​ള്ള​ത്. ല​ളി​താം​ബി​ക അ​ന്ത​ര്‍​ജ്ജ​ന​ത്തി​ന്‍റെ പു​സ്ത​ങ്ങ​ളി​ലും ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ളി​ലും അ​ട​ക്കം പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന കു​ള​പ്പാ​റ​മ​ല​യി​ല്‍ എ​റെ വി​ശ്വാ​സ​ങ്ങ​ളും ഐ​തി​ഹ്യ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.