അ​ഞ്ച​ല്‍ ഗവ.ആ​ശു​പ​ത്രി​യി​ലെ കി​ട​ത്തി ചി​കി​ത്സ പു​നഃരാ​രം​ഭി​ച്ചു
Saturday, July 2, 2022 11:54 PM IST
അ​ഞ്ച​ല്‍ : ര​ണ്ടു​വ​ര്‍​ഷ​ത്തി​ന് ശേ​ഷം അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി ചി​കി​ത്സ വീ​ണ്ടും ആ​രം​ഭി​ച്ചു. കോ​വി​ഡ്‌ മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ ഐ​പി വി​ഭാ​ഗം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രു​ന്ന​ത്. കോ​വി​ഡ്‌ വ്യാ​പ​ന​ത്തി​ല്‍ കു​റ​വ് വ​ന്ന​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി വീ​ണ്ടും ഐ​പി വി​ഭാ​ഗം ആ​രം​ഭി​ക്കാ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നം എ​ടു​ത്ത​ത്. ഇ​തി​നാ​യി വാ​ര്‍​ഡു​ക​ള്‍, മൈ​ന​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍, നി​രീ​ക്ഷ​ണ മു​റി അ​ട​ക്കം ആ​ശു​പ​ത്രി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്

ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ ഐ​പി വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​മ​നീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്മാ​രാ​യ എ​സ് ബൈ​ജു, സു​ജ സു​രേ​ന്ദ്ര​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സി ​അം​ബി​ക കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ കോ​മ​ള​കു​മാ​ര്‍, മാ​യ​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ക്കീ​ര്‍ ഹു​സൈ​ന്‍, വാ​ര്‍​ഡ്‌ അം​ഗം ജാ​സ്മി​ന്‍ മ​ഞ്ചൂ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സ​ന​ല്‍ കു​മാ​ര്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ ലി​ജു ജ​മാ​ല്‍, സേ​തു​നാ​ഥ്, ഉ​മേ​ഷ്‌ ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹിത​രാ​യി​രു​ന്നു.