മൈ​ത്രി കു​ടും​ബ​ സം​ഗ​മം ഇന്ന്
Saturday, July 2, 2022 11:54 PM IST
പാ​രി​പ്പ​ള്ളി : മു​ക്ക​ട മൈ​ത്രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കു​ടും​ബ സം​ഗ​മം ന​ട​ത്തു​ന്നു. ഇന്ന് വൈ​കുന്നേരം 4 - ന് ​സെ​ക്ര​ട്ട​റി​യു​ടെ വ​സതി​യാ​യ ഷി​ഹാ​സ് അ​ങ്ക​ണ​ത്തി​ലാ​ണ് കു​ടും​ബ സം​ഗ​മം.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ പാ​സാ​യ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് പു​ര​സ്കാ​ര വി​ത​ര​ണം, പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് വ​ര​വേ​ൽ​പ്, റി​തു കൃ​ഷ്ണ​ന് അ​നു​മോ​ദ​നം, പി. ​എ​ൻ. പ​ണി​ക്ക​ർ സ്മാ​ര​ക വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തിന്‍റെ ​ഭാ​ഗ​മാ​യി മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ ച​ണ്ഡാ​ല​ഭി​ക്ഷു​കി എ​ന്ന ഖ​ണ്ഡ​കാ​വ്യ​ത്തെ സ​തി​ഷ് ബാ​ബു​ പ​രി​ച​യ​പെ​ടു​ത്ത​ൽ എ​ന്നി​വ​യും ന​ട​ത്തും.
പരി​പാ​ടി​യി​ൽ എ​ല്ലാ കു​ടും​ബാ​ഗം​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ഡി. ​അ​ഷ​റ​ഫു​ദീ​ൻ അ​ഭ്യ​ർ​ഥിച്ചു.