വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു
Friday, July 1, 2022 11:28 PM IST
ചാ​ത്ത​ന്നൂ​ർ: വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന സം​ഘ​ങ്ങ​ൾ ജി​ല്ല​യി​ൽ സ​ജീ​വ​മാ​യി. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ദേ​ശീ​യ​പാ​ത​യി​ല്‍ പാ​രി​പ്പ​ള്ളി മൂ​ക്ക​ട പെ​ട്രോ​ൾ പ​മ്പി​ന് മു​ന്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ ടോ​റ​സ് ലോ​റി​യി​ൽ നി​ന്നും പ​തി​നാ​ലാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ വി​ല​യു​ള്ള ര​ണ്ട് ബാ​റ്റ​റി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ പ​തി​ന​ഞ്ചി​ല​ധി​കം ബാ​റ്റ​റി​ക​ളാ​ണ് ക​ല്ല​മ്പ​ലം -പാ​രി​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യി​രി​ക്കു​ന്ന​ത്.
രാ​വി​ലെ ഡ്രൈ​വ​ർ വാ​ഹ​ന​മെ​ടു​ക്ക​വെ സ്റ്റാ​ര്‍​ട്ടാ​കാ​തെ വ​രി​ക​യും തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഒ​രു ബാ​റ്റ​റി​ക്ക് പ​തി​നാ​ലാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പാ വി​ല വ​രു​മെ​ന്നും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​യും വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു.
രാ​ത്രി കാ​ല​ത്ത് നി​ര്‍​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് ബാ​റ്റ​റി മോ​ഷ​ണം പ​തി​വാ​കു​ക​യും ബാ​റ്റ​റി മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ പാ​രി​പ്പ​ള്ളി​യി​ൽ നി​ന്നും വീ​ണ്ടും ടോ​റ​സ് ലോ​റി​യി​ല്‍ നി​ന്ന് ര​ണ്ട് ബാ​റ്റ​റി​ക​ള്‍ കൂ​ടി മോ​ഷ​ണം പോ​യ​ത്.
രാ​ത്രി​കാ​ല​ത്ത് നി​ര്‍​ത്തി​യി​ടു​ന്ന ലോ​റി​ക​ളി​ലാ​ണ് ഏ​റെ​യും മോ​ഷ​ണം ന​ട​ന്നി​ട്ടു​ള്ള​ത്. ബാ​റ്റ​റി മോ​ഷ​ണം തു​ട​ര്‍​ക്ക​ഥ​യാ​യ​തോ​ടെ പാ​ത​യോ​ര​ത്ത് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന കാ​ര്യ​ത്തി​ല്‍ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ബാ​റ്റ​റി മോ​ഷ​ണ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന്‍റെ ഊ​ര്‍​ജി​ത ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. വാ​ഹ​ന​ത്തി​ല്‍ നി​ന്നും ബാ​റ്റ​റി മോ​ഷ​ണം പ​തി​വാ​യി മാ​റി​യി​ട്ടും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് വാ​ഹ​ന ഉ​ട​മ​സ്ഥ​രു​ടെ പ​രാ​തി.